മുംബൈ: കനത്ത ചാഞ്ചാട്ടത്തിന്റെ ദിനത്തിനൊടുവില്‍ വ്യാപാര ആഴ്ചയുടെ അവസാനം സൂചികകള്‍ നേരിയ നഷ്ടത്തില്‍ ക്ലോസ് ചെയ്തു.സെന്‍സെക്സ് 12.27 പോയിന്റ് താഴ്ന്ന് 61,223.03ലും നിഫ്റ്റി രണ്ട് പോയിന്റ് താഴ്ന്ന് 18,255.80ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ആഗോള വിപണികളിലെ ദുര്‍ബലാവസ്ഥയും കോവിഡ് വ്യാപനവും ചില സെക്ടറുകളിലെ വില്പന സമ്മര്‍ദവുമൊക്കെയാണ് വിപണിയെ ബാധിച്ചത്.
ഓട്ടോ, ഫാര്‍മ, ബാങ്ക്, എഫ്എംസിജി തുടങ്ങിയ സെക്ടറുകള്‍ വില്പന സമ്മര്‍ദം നേരിട്ടു. ബിഎസ്ഇ മിഡ്ക്യാപ്, സ്മോള്‍ ക്യാപ് സൂചികകള്‍ നേട്ടത്തിലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.
ഏഷ്യന്‍ പെയിന്റ്സ്, ആക്സിസ് ബാങ്ക്, യുപിഎല്‍, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, ഒഎന്‍ജിസി തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നഷ്ടം നേരിട്ടത്. ടാറ്റ കണ്‍സ്യൂമര്‍ പ്രൊഡക്ട്സ്, ഐഒസി, ടിസിഎസ്, എല്‍ആന്‍ഡ്ടി തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലുമായിരുന്നു. ഐടി, ക്യാപിറ്റല്‍ ഗുഡ്സ്, റിയാല്‍റ്റി സൂചികകള്‍ ഒരു ശതമാനത്തോളം നേട്ടമുണ്ടാക്കി.