കൊക്കോ ചെടിയുടെ വിത്തില്‍ നിന്നുണ്ടാകുന്ന ഡാര്‍ക്ക് ചോക്ലേറ്റില്‍ ആന്റിഓക്സിഡന്റുകള്‍ ധാരാളമായി അടങ്ങിയിരിക്കുന്നു. അതിനാല്‍ തന്നെ ഡാര്‍ക്ക് ചോക്ലേറ്റിന്റെ ഗുണം വളരെ വലുതാണ്.ഡാര്‍ക്ക് ചോക്ലേറ്റിന് സമ്മര്‍ദ്ദം കുറയ്ക്കാനുളള കഴിവുണ്ട്. സ്ട്രെസ് ഹോര്‍മോണ്‍ ആയ കോര്‍ട്ടിസോളിന്റെ അളവ് കുറയ്ക്കാന്‍ ഡാര്‍ക്ക് ചോക്ലേറ്റ് കഴിക്കുന്നത് ഏറെ നല്ലതാണെന്നാണ് പഠനങ്ങള്‍ സൂചിപ്പിക്കുന്നത്.
തലച്ചോറിന്റെ കാര്യക്ഷമമായ പ്രവര്‍ത്തനത്തിനും ഓര്മ കൂട്ടാനും ചോക്ലേറ്റിന് കഴിയുമെന്നാണ് പഠനങ്ങള്‍ പറയുന്നത്.ഡാര്‍ക്ക് ചോക്ലേറ്റ് കഴിച്ചാല്‍ വിശപ്പ് കുറയുകയും മറ്റ് മധുരമോ ഭക്ഷണപദാര്‍ത്ഥങ്ങളോ കഴിക്കുന്നത് കുറയുകയും ചെയ്യും. ഇത് സ്വാഭാവികമായും ശരീരഭാരം കുറയാന്‍ ഇടയാക്കും. ഇതിലടങ്ങിയിരിക്കുന്ന ഫ്ലാവനോയ്ഡും പോഷകങ്ങളും ഇതിന് സഹായിക്കും.
ഡാര്‍ക്ക് ചോക്ലേറ്റിലെ ഫ്ലാവനോയ്ഡുകള്‍ ചര്‍മത്തെ സംരക്ഷിക്കാനും സഹായിക്കും. രക്തയോട്ടം കൂട്ടാന്‍ സഹായിക്കുന്ന ഇതിലെ ആന്റി ഓക്സിഡന്റുകള്‍ ചര്‍മത്തിന് തിളക്കവും നല്കുന്നു.