തിരുവനന്തപുരം: രാജിക്കൊരുങ്ങി കേരള സർവകലാശാല വൈസ് ചാൻസലർ ഡോ.വി.പി. മഹാദേവൻ പിള്ള. ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ വിമർശനത്തിനു പിന്നാലെയാണ് വിസി രാജി സന്നദ്ധ അറിയിച്ചത്. അപമാനിതനായി തുടരാനില്ലെന്നു വൈസ് ചാൻസലർ സിൻഡിക്കേറ്റിനെ അറിയിച്ചു.
എന്നാൽ രാജിവയ്ക്കേണ്ട സാഹചര്യമില്ലെന്നാണ് സിൻഡിക്കേറ്റിന്റെ വിലയിരുത്തൽ. വൈസ് ചാൻസലർക്കെതിരെ ഗവർണർ ഉന്നയിച്ച പരാമർശങ്ങളിലുള്ള അതൃപ്തിയും സിൻഡിക്കേറ്റിലുയർന്നു.
അതേസമയം കേരള സർവകലാശാലാ വിസിയെ വിമർശിച്ചിട്ടില്ലെന്നും വിസിയുടെ കത്തിലെ പരാമർശത്തെ കുറിച്ചായിരുന്നു വിമർശനമെന്നും ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പറഞ്ഞിരുന്നു.