കോല്‍ക്കത്ത: ഗുവാഹത്തി-ബിക്കാനീർ എക്സ്പ്രസ് ട്രെയിൻ പാളം തെറ്റി. പശ്ചിമ ബംഗാൾ ദോമോഹനിക്ക് സമീപമാണ് പാളംതെറ്റിയത്. പന്ത്രണ്ടോളം ബോഗികളാണ് പാളം തെറ്റിയതെന്ന് പറയുന്നു. അപകടത്തില്‍ മൂന്ന് പേര് മരിച്ചതായാണ് റിപ്പോര്‍ട്ട്. 20 പേർക്ക് പരിക്കേറ്റു. രക്ഷാപ്രവർത്തനം തുടരുകയാണ്.
രാജസ്ഥാനിലെ ബിക്കാനീറിൽ നിന്ന് പാറ്റ്ന വഴി അസമിലെഗുവാഹത്തിയിലേക്ക് പോവുകയായിരുന്ന ട്രെയിനാണ് അപകടത്തിൽപ്പെട്ടത്. പാളം തെറ്റിയ ബോഗികൾ ഒന്നിനു മുകളിൽ മറ്റൊന്നായി കിടക്കുന്നത് അവിടെനിന്നുള്ള ദൃശ്യങ്ങളിൽ കാണാം.
നാട്ടുകാരാണ് ആദ്യം രക്ഷാപ്രവർത്തിന് എത്തിയത്. റെയില്‍വെ പോലീസും ദേശീയ ദുരന്തനിവരാണ സേനയും സ്ഥലത്തെത്തിയിട്ടുണ്ട്. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്.