മലപ്പുറം;മലപ്പുറത്ത് വഴിത്തര്‍ക്കത്തെ തുടര്‍ന്ന് യുവാവിനെ തീകൊളുത്തിക്കൊന്നു. എടവണ്ണ ഒതായിയില്‍ ഹോട്ടല്‍ തൊഴിലാളിയായ കിഴക്കേ ചാത്തല്ലൂര്‍ സ്വദേശി ഷാജി(42) ആണ് മരിച്ചത്.അയല്‍വാസി തീകൊളുത്തിക്കൊന്നതാണെന്ന് ഷാജിയുടെ കുടുംബം ആരോപിച്ചു. യുവാവിനെ മണ്ണെണ്ണയൊഴിച്ച് തീകൊളുത്തുന്നത് കണ്ടെന്ന് ഷാജിയുടെ മറ്റൊരു അയല്‍വാസിയും പറഞ്ഞു.
സംഭവത്തില്‍ അന്വേഷണം നടക്കുകയാണെന്ന് പൊലീസ് അറിയിച്ചു. വഴിത്തർക്കത്തെ തുടർന്ന് ഷാജിയുമായി അയൽവാസികളും തമ്മിൽ നേരത്തെ തർക്കമുണ്ടായിരുന്നെന്നും പൊലീസ് പറഞ്ഞു.വിശദമായ അന്വേഷണം ആരംഭിച്ചതായും പൊലീസ് വ്യക്തമാക്കി.