തിരുവനന്തപുരം; നഗരത്തിലെ ആശുപത്രികൾ, ഓഫീസുകൾ, വാണിജ്യ കേന്ദ്രങ്ങൾ, എന്നിവിടങ്ങളിലേക്ക് ആരംഭിച്ച സർവീസിന്റെ രണ്ടാം ഘട്ട സിറ്റി ഷട്ടിൽ സ ർവീസിന് വ്യാഴാഴ്ച മുതൽ തുടക്കമാകും. രാവിലെ ഒമ്പതിന് പാപ്പനംകോട് ഡിപ്പോയിൽ നടക്കുന്ന ചടങ്ങിൽ മന്ത്രി വി.ശിവൻകുട്ടി ഫ്ലാഗ് ഓഫ് ചെയ്യും. ഗതാഗത മന്ത്രി ആന്റണി രാജു ടുഡേ ടിക്കറ്റ് പ്രകാശം ചെയ്യും.
രണ്ടാം ഘട്ടത്തിൽ നഗരത്തിന്റെ പ്രാന്ത പ്രദേശങ്ങളിലുള്ള വിവിധ സ്ഥലങ്ങളെ സിറ്റി സർക്കുലറിലേക്ക് ബന്ധിപ്പിക്കുന്ന പദ്ധതിയാണ് ആവിഷ്കരിക്കുന്നത്. വ ളരെ ദൂരെ നിന്നും നഗരത്തിലേക്ക് എത്തുമ്പോൾ നഗരത്തിന്റെ പ്രാന്ത പ്രദേശങ്ങളിലുള്ളവർക്ക് സമയത്ത് ഓഫീസിൽ എത്തിപ്പെടാൻ പറ്റാത്ത സാഹചര്യത്തിന് മാറ്റം വരുത്താനാണ് സിറ്റി ഷട്ടിൽ സർവീസുകൾ ആരംഭിക്കുന്നത്.