കോഴിക്കോട്: സൗജന്യ ഓൺലൈൻ സെമിനാർ നടത്തുന്നു. ‘പ്രസവത്തിന് മുൻപുള്ള സംരക്ഷണവും പരിചരണവും’ എന്ന ആനുകാലിക പ്രാധാന്യമുള്ള വിഷയത്തിനാണ് സെമിനാർ സംഘടിപ്പിക്കുന്നത്. ദേശീയ ശിശു ക്ഷേമ സംഘടനയായ നാഷണൽ ചൈൽഡ് ഡെവലപ്പ്മെന്റ് കൗൺസിലിന്റെ ഓറിയോൺ സർക്കിളാണ് സെമിനാറിനു നേതൃത്വം നൽകുന്നത്.
റിട്ടയേർഡ് നേഴ്സിങ് സൂപ്രണ്ട്, കൗൺസിലർ ജയിശ്രീ ആണ് ക്ലാസുകൾ കൈകാര്യം ചെയ്യുന്നത്. പ്രായഭേദമന്യേ തൽപരരായവർക്ക് പങ്കെടുക്കാം. കോവിഡ് കാരണം മാനസിക പിരിമുറുക്കം അനുഭവിക്കുന്ന ഗർഭിണികൾക്ക് ഉപകാര പ്രദമാകുമെന്ന് സംഘടകർ പ്രതീക്ഷിക്കുന്നത്.
ജനുവരി 15ന് ഉച്ചക്ക് 2 മണി മുതൽ 3.30 മണി വരെയാണ് സെമിനാർ. വനിതകളുടെ ഉന്നമനത്തിനായി പ്രവൃത്തിക്കുന്ന ഈ സംഘടന വിവിധ തരത്തിലുള്ള സെമിനാറുകളും മത്സരപരിപാടികളും സംഘടിപ്പിക്കാറുണ്ട്. പങ്കെടുക്കാനായി ആഗ്രഹിക്കുന്നവർ ബന്ധപ്പെടേണ്ട നമ്പർ +9181380 00385 (സംഘാടക). വെബ്സൈറ്റ് www.ncdconline.org.