തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് പിടിപെട്ട് മരിച്ചവരുടെ എണ്ണം അരലക്ഷം കടന്നു. കഴിഞ്ഞ ദിവസമുണ്ടായ 19 മരണങ്ങളും സുപ്രീം കോടതി വിധിപ്രകാരം കേന്ദ്രസര്‍ക്കാരിന്റെ പുതിയ മാര്‍ഗനിര്‍ദേശമനുസരിച്ച് അപ്പീല്‍ നല്കിയ 277 മരണങ്ങളും ഇന്ന് പുതുതായി റിപ്പോര്‍ട്ട് ചെയ്തതോടെയാണ് കേരളത്തിലെ മരണനിരക്ക് അരലക്ഷം പിന്നിട്ടത്.
സര്‍ക്കാര്‍ രേഖകള്‍ അനുസരിച്ച് സംസ്ഥാനത്ത് ഇതുവരെ 50,053 പേര് കൊവിഡ് ബാധിച്ച് മരണമടഞ്ഞു.
അതേസമയം ഒരാഴ്ചക്കുള്ളില്‍ സംസ്ഥാനത്തെ കൊവിഡ് കേസുകളില്‍ 100 ശതമാനം വര്‍ദ്ധനയാണ് ഉണ്ടായിരിക്കുന്നത്. പൊതു ഇടങ്ങളിലെ സമ്ബര്‍ക്കം വര്‍ദ്ധിച്ചതിനെ തുടര്‍ന്നാണ് കൊവിഡ് കേസുകള്‍ വര്‍ദ്ധിച്ചതെന്നും ചെറുപ്പക്കാരെയാണ് ഇത്തവണ കൂടുതലായും രോഗം ബാധിച്ചതെന്നും ആരോഗ്യമന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. 20 മുതല്‍ 40 വയസു വരെയുളളവരിലാണ് കവിഞ്ഞ ഒരാഴ്ചക്കുള്ളില്‍ രോഗം കൂടുതലായും ബാധിച്ചതെന്നും മന്ത്രി പറഞ്ഞു.
സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,27,790 പേരാണ് നിലവില്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 1,24,903 പേര് വീടുകളിലുംക്വാറന്റൈനിലും 2887 പേര് ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 44,441 പേര് നിലവില്‍ രോഗം സ്ഥിരീകരിച്ച് ചികിത്സയിലുണ്ട്. 52,05,210 പേര് ഇതുവരെ സംസ്ഥാനത്ത് കൊവിഡില്‍ നിന്നും മുക്തി നേടി.