തിരുവനന്തപുരം: ആക്രമിക്കപ്പെട്ട നടിക്ക് ആവശ്യം വേണ്ട സമയത്ത് പിന്തുണ ലഭിച്ചിരുന്നില്ലെന്ന് മലയാള സിനിമയിലെ വനിതാ കൂട്ടായ്മയായ ഡബ്ല്യൂസിസി. ഇപ്പോൾ ലഭിക്കുന്ന പിന്തുണയെ സംശയിക്കുന്നതായും ഡബ്ല്യൂസിസി ഫേസ്ബുക്ക് കുറിപ്പിൽ വിമർശിച്ചു.
ആക്രമിക്കപ്പെട്ട നടിയുടെ അതിജീവനത്തെയും അഭിമാന പോരാട്ടത്തെയും അഭിനന്ദിക്കുന്ന വുമൺ കളക്ടീവ് സിനിമാ മേഖലയിലെ പുരുഷ സഹപ്രവർത്തകരോടും നിർമ്മാതാക്കളോടുമെല്ലാം ചോദ്യങ്ങളുന്നയിക്കുന്നുണ്ട്. അസാധാരണവും, അത്യധികവുമായ മാനസികസംഘർഷങ്ങളിലൂടെ കടന്നുപോയ ഈ അഞ്ചുവർഷ കാലഘട്ടത്തിലും നമ്മുടെ സഹോദരി, അതിജീവിച്ചവൾ, കാണിച്ച ആത്മവിശ്വാസവും ധൈര്യവും തികച്ചും അഭിനന്ദനീയവും മാതൃകാപരവുമാണെന്ന് എഫ് ബി കുറിപ്പിൽ വുമൺ കളക്ടീവ് ചൂണ്ടികാട്ടി.
സമൂഹ മാധ്യമങ്ങളിൽ പോസ്റ്റ് ഷെയർ ചെയ്യുന്നതിൽ മാത്രം ഒതുങ്ങി നിൽക്കേണ്ടതല്ല നടിക്കുള്ള പിന്തുണയെന്നും അവർ വ്യക്തമാക്കുന്നു. പുരുഷ സഹപ്രവർത്തകർ, സ്ത്രീകൾക്ക് ന്യായവും ആരോഗ്യകരവും സുരക്ഷിതവുമായ പ്രവർത്തനാന്തരീക്ഷം ഉണ്ടെന്നും, അവർ പാർശ്വവൽക്കരിക്കപ്പെടുന്നില്ല എന്നും ഉറപ്പുവരുത്താൻ തയാറാകുന്നുണ്ടോ? ഇതാണ് തങ്ങൾക്ക് വേണ്ട പിന്തുണയെന്നും ഡബ്ല്യൂസിസി പറയുന്നു.
https://www.facebook.com/plugins/post.php?href=https%3A%2F%2Fwww.facebook.com%2FWomeninCinemaCollective%2Fposts%2F4754092788032194&show_text=true&width=500