കൊച്ചി: പാക്കേജ്ഡ് ഓര്‍ഗാനിക് ഭക്ഷ്യവിഭവ വിഭാഗത്തിലെ ഏറ്റവും വലിയ ബ്രാന്‍ഡായ 24 മന്ത്രയുടെ ഉടമസ്ഥരായ സ്രെസ്റ്റ നാച്വറല്‍ ബയോപ്രൊഡക്ട്സ് ലിമിറ്റഡ് പ്രാഥമിക ഓഹരി വില്പനയ്ക്ക് (ഐപിഒ) അനുമതി തേടി സെബിയ്ക്ക് അപേക്ഷ (ഡിആര്‍എച്ച്പി) സമര്‍പ്പിച്ചു.
50 കോടി രൂപയുടെ പുതിയ ഇക്വിറ്റി ഓഹരികളും 70.3 ലക്ഷം ഇക്വിറ്റി ഓഹരികളുടെ ഓഫര്‍ ഫോര്‍ സെയിലും ഉള്‍പ്പെടുന്നതായിരിക്കും ഐപിഒ. 2021 സെപ്തംബര്‍ 30ലെ കണക്ക് പ്രകാരം കമ്പനിക്ക് 34 രാജ്യങ്ങളില്‍ സാന്നിദ്ധ്യമുണ്ട്. ജെഎം ഫിനാന്‍ഷ്യല്‍ ലിമിറ്റഡും ആക്സിസ് ക്യാപിറ്റല്‍ ലിമിറ്റഡുമായിരിക്കും ഐപിഒയുടെ ബുക്ക് റണ്ണിങ് ലീഡ് മാനേജര്‍മാര്‍. ഓഹരികള്‍ ബിഎസ്ഇയിലും എന്‍എസ്ഇയിലും ലിസ്റ്റ് ചെയ്യാനാണ് ലക്ഷ്യമിട്ടിരിക്കുന്നത്.