മസ്കത്ത്: കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ അവസാനംവരെ മസ്കത്ത്, സലാല, സൊഹാര്‍, ദുകം എന്നീ വിമാനത്താവളങ്ങളിലൂടെ യാത്ര ചെയ്തത് 33,49,503 ആളുകളാണെന്ന് കണക്കുകള്‍. 41,07,142 യാത്രക്കാരാണ് 2020ല്‍ ഉണ്ടായിരുന്നത്. ദേശീയ സ്ഥിതിവിവരകേന്ദ്രത്തിന്റെ ഏറ്റവും പുതിയ കണക്കിലാണ് ഇക്കാര്യം പറയുന്നത്. ആകെ 30,375 വിമാനങ്ങളാണ് 2021 ഒക്ടോബര്‍ അവസാനംവരെ ഒമാനിലെ വിമാനത്താവളങ്ങളില്‍ എത്തിയത്.
2020ലെ ഇക്കാലയളവുമായി താരതമ്യം ചെയ്യുമ്ബോള്‍ 18.4 ശതമാനത്തിന്റെ കുറവാണ് യാത്രക്കാരുടെ എണ്ണത്തില്‍ ഉണ്ടായിരിക്കുന്നത്.. മസ്കത്ത് അന്താരാഷ്ട്ര എയര്‍പോര്‍ട്ട്, സലാല എയര്‍പോര്‍ട്ട്, സോഹാര്‍ എയര്‍പോര്‍ട്ട് എന്നിവയിലൂടെ എത്തിയ 21,466 അന്താരാഷ്ട്ര വിമാനസര്‍വിസുകളും ഇതില്‍പെടും.2020 ഒക്ടോബറില്‍ 34,873 ഫ്ലൈറ്റുകളാണ് ഉണ്ടായിരുന്നത്. മസ്കത്ത് ഇന്റര്‍നാഷനല്‍ എയര്‍പോര്‍ട്ട്, സലാല എയര്‍പോര്‍ട്ട്, സോഹാര്‍ എയര്‍പോര്‍ട്ട് എന്നിവിടങ്ങളിലൂടെ 29,999 അന്താരാഷ്ട്ര വിമാനങ്ങളാണ് എത്തിയത്.
മസ്കത്ത് എയര്‍പോര്‍ട്ട്, സലാല എയര്‍പോര്‍ട്ട്, സോഹാര്‍ എയര്‍പോര്‍ട്ട്, ദുകം എയര്‍പോര്‍ട്ട് എന്നിവിടങ്ങളിലൂടെ 4874 ആഭ്യന്തര വിമാനങ്ങളും ലഭിച്ചു. 2021 ഒക്ടോബര്‍ വരെയുള്ള കണക്കുപ്രകാരം ഒമാനിലെ വിമാനത്താവളങ്ങളില്‍ എത്തിയത് കൂടുതലും ഇന്ത്യക്കാരും ബംഗ്ലാദേശും പാകിസ്താനികളുമായിരുന്നു. 98,556 ഇന്ത്യന്‍ യാത്രക്കാരാണ് ഇക്കാലയളവില്‍ എത്തിയത്. ബംഗ്ലാദേശ്-36,849, പാകിസ്താന് 29,523 എന്നിങ്ങനെയാണ് മറ്റ് കണക്കുകള്‍.