മുംബൈ: രാജ്യത്ത് ഗോള്‍ഡ് എക്സ്ചേഞ്ചുകള്‍ ആരംഭിക്കുന്നതിനുള്ള മാര്‍ഗരേഖ സെക്ക്യൂരിറ്റീസ് ആന്‍ഡ് എക്സ്ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ (സെബി) പുറത്തിറക്കി.ഇജിആര്‍ ട്രേഡിംഗ് നടത്താന്‍ താത്പര്യമുള്ള സ്റ്റോക്ക് എക്സ്ചേഞ്ചുകള്‍ സെബിയുടെ അനുമതി നേടിയിരിക്കണം.
ഇലക്ട്രോണിക് ഗോള്‍ഡ് റെസീഫ്റ്റുകളുടെ (ഇജിആര്‍)രൂപത്തിലാകും ഗോള്‍ഡ് എക്സ്ചേഞ്ചുകളില്‍ ട്രേഡിംഗ് നടക്കുക. പുതുതായി ഇറക്കുമതി ചെയ്യപ്പെടുന്ന സ്വര്‍ണമോ അല്ലെങ്കില്‍ സ്റ്റോക്ക് എക്സ്ചേഞ്ചുകളുടെ അംഗീകാരമുള്ള റിഫൈനറികളില്‍ നിന്നു വരുന്ന പുതു സ്വര്‍ണമോ മാത്രമേ ഇജിആര്‍ ആയി മാറ്റാന്‍ അനുവാദമുള്ളു.
വോള്‍ട്ടില്‍ നേരത്തേമുതല്‍ സൂക്ഷിച്ചുവരുന്ന സ്വര്‍ണം നിശ്ചിത മാനദണ്ഡങ്ങള്‍ പാലിക്കപ്പെടുന്നുണ്ടെങ്കില്‍ അവയും ഇത്തരത്തില്‍ ഉപയോഗിക്കാനാവും.ഇജിആര്‍ ആയി മാറ്റുന്ന സ്വര്‍ണം മാനദണ്ഡങ്ങള്‍ പാലിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പുവരുത്തേണ്ടത് വോള്‍ട്ട് മാനേജര്‍മാരുടെ ചുമതലയായിരിക്കും. ഇജിആര്‍ സൂക്ഷിക്കുന്നതിനുള്ള തുക വോള്‍ട്ട് മാനേജര്‍മാര്‍ പരസ്യമാക്കണമെന്നും മാര്‍ഗരേഖയില്‍ പറയുന്നു.