ന്യൂഡൽഹി: കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി ഡൽഹി സര്‍ക്കാര്‍. ഹോട്ടലുകളും ബാറുകളും അടച്ചിടാനാണ് തീരുമാനം. ഹോട്ടലുകളിൽ പാഴ്സൽ മാത്രമായിരിക്കും അനുവദിക്കുക.
ഡൽഹി ഡിസാസ്റ്റർ മാനേജ്മെന്റ് വിളിച്ചു ചേർത്ത അവലോകന യോഗത്തിലാണ് നിർദേശങ്ങൾ ഉയർന്നത്. കോവിഡ് വ്യാപനത്തെ നേരിടാൻ ഡൽഹി സർക്കാർ പ്രഖ്യാപിച്ച വാരാന്ത്യ കർഫ്യൂ തുടരുകയാണ്.
ലോക്ക്ഡൗൺ അല്ലെന്നു സർക്കാർ വ്യക്തമാക്കിയിട്ടുണ്ടെങ്കിലും കടുത്ത നിയന്ത്രണങ്ങളുണ്ടാകുമെന്നു വ്യക്തമാക്കുന്നതാണ് മാർഗരേഖ. പരിശോധന ഉറപ്പാക്കണമെന്നും തിരക്കില്ലെന്നുറപ്പാക്കണമെന്നും അധികൃതർക്കു സംസ്ഥാന സർക്കാർ നിർദേശം നൽകിയിട്ടുണ്ട്.