കൊച്ചി: എറണാകുളം മഹാരാജാസ് കോളജിൽ എസ്എഫ്ഐ-കെ എസ് യു സംഘർഷം. ഇടുക്കി എൻജിനീയറിങ് കോളജിൽ എസ്എഫ്ഐ പ്രവർത്തകൻ കുത്തേറ്റ് മരിച്ചതിന് പിന്നാലെയാണ് മഹാരാജാസിലും സംഘർഷമുണ്ടായത്. എട്ട് വിദ്യാർഥികൾക്ക് പരിക്കേറ്റു. ഇവരെ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
എസ്എഫ്ഐ പ്രതിഷേധ പ്രകടനത്തിനിടെയാണ് സംഘര്‍ഷമുണ്ടായത്. സ്ഥലത്ത് പോലീസ് എത്തി സ്ഥിതിഗതികള്‍ നിയന്ത്രിച്ചു. കണ്ണൂര്‍ സ്വദേശി ധീരജ് ആണ് കൊല്ലപ്പെട്ടത്. കെ എസ് യു-യൂത്ത് കോൺഗ്രസ് പ്രവർത്തകരാണ് കൊലക്ക് പിന്നിലെന്ന് എസ്എഫ്ഐ ആരോപിച്ചു. കോളജ് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട തര്‍ക്കത്തിനിടെയാണ് കത്തിക്കുത്തു നടന്നത്. കുത്തേറ്റ മറ്റൊരു എസ്എഫ്ഐ പ്രവര്ത്തകന് ആശുപത്രിയിലാണ്.
തെരഞ്ഞെടുപ്പ് തീര്‍ത്തും സമാധാനപരമായിരുന്നു. ക്യാമ്പസിന് പുറത്തേക്ക് പോകുന്നതിനിടെ കത്തിയുമായി എത്തിയ സംഘം വളരെ ആസൂത്രിതമായി കൊല നടത്തുകയായിരുന്നെന്ന് എസ്എഫ്ഐ പറയുന്നു. ക്യാമ്പസിനകത്ത് യാതൊരുവിധ സംഘര്‍ഷങ്ങളും ഉണ്ടായിരുന്നില്ലെന്ന് കോളജ് പ്രിന്‍സിപ്പല്‍ ജലജ പറഞ്ഞു.
ക്യാമ്പസിൻ്റെ ഗേറ്റിന് പുറത്തുവച്ചാണ് ധീരജ്കൊല്ലപ്പെട്ടത്. കൊലയ്ക്ക് പിന്നില്‍ പുറത്തുനിന്നെത്തിയ ആളുകളെന്നാണ് അറിയാന്‍ കഴിഞ്ഞത്. തെരഞ്ഞെടുപ്പ് ആയതിനാല്‍ ക്യാമ്പസില്‍ പൊലീസിൻ്റെ സാമീപ്യം ഉണ്ടായിരുന്നു. ക്യാമ്പസിനുള്ളില്‍ കാര്യങ്ങള്‍ സമാധാനപരമായിരുന്നെന്നും സമീപകാലത്തൊന്നും യാതൊരു സംഘര്‍ഷവും ഉണ്ടായിട്ടില്ലെന്ന് പ്രിന്‍സിപ്പല്‍ പറഞ്ഞു.