ദോഹ: ഇന്ന് മുതല്‍ സ്വകാര്യ മെഡിക്കല്‍ കേന്ദ്രങ്ങളില്‍ നടത്തുന്ന റാപിഡ് ആന്റിജെന്‍ പരിശോധനാ ഫലങ്ങളും കോവിഡ് സ്റ്റാറ്റസ് ആപ്ലിക്കേഷനായ ‘ഇഹ്തിറാസില്‍’ ലഭിക്കുമെന്ന് ആരോഗ്യമന്ത്രാലയം.സ്വകാര്യ ലാബുകളും ആശുപത്രികളും ഉള്‍പ്പെടെ 100ലേറെ കേന്ദ്രങ്ങളില്‍ റാപിഡ് ആന്റിജെന്‍ പരിശോധനക്ക് മന്ത്രാലയം അനുമതി നല്‍കിയിരുന്നു.
വിദേശ യാത്ര കഴിഞ്ഞെത്തിയവര്‍ക്കും ക്വാറന്റീന് കാലയളവിലെ പരിശോധന ആന്റിജെനായി മാറ്റി. പി.എച്ച്.സികള്‍ക്കു പുറമെ സ്വകാര്യ ക്ലിനിക്കുകളിലും ലാബുകളിലും പരിശോധന സൗകര്യവുമുണ്ട്. സാമ്ബിള്‍ നല്കി രണ്ടു മണിക്കൂറിനകം എസ്.എം.എസ് വഴി ഫലം ലഭിക്കുമെന്നും നാല് മണിക്കൂറിനുള്ളില്‍ ഇഹ്തിറാസ് ആപ്ലിക്കേഷനില്‍ അപ്ഡേറ്റാവുമെന്നും ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.
ഏതാനും ദിവസങ്ങള്‍ മുമ്ബാണ് കോവിഡ് പരിശോധനാനയത്തില് ഭേദഗതി വരുത്തിയ പൊതുജനാരോഗ്യ മന്ത്രാലയം ആന്റിജെന്‍ പരിശോധനക്ക് അനുവാദം നല്‍കിയത്. പി.സി.ആര് പരിശോധനകള്‍ക്ക് തിരക്കേറുകയും ഫലം ലഭിക്കാന്‍ വൈകുകയും ചെയ്യുന്ന പശ്ചാത്തലത്തില്‍ രോഗം തിരിച്ചറിയാന്‍ നിശ്ചിത പ്രായപരിധിക്ക് താഴെയുള്ളവര്‍ക്കെല്ലാം ആന്റിജെന്‍ പരിശോധന മതിയെന്നാണ് നിര്‍ദേശം. കോവിഡ് രോഗികളുമായി സമ്ബര്‍ക്കം പുലര്‍ത്തിയവരും രോഗലക്ഷണം പ്രകടിപ്പിക്കുന്നവരുമായ 50ന് താഴെ പ്രായമുള്ളവര്‍ക്കാണ് ആന്റിജെന്‍ നിര്‍ദേശിച്ചത്.
റാപ്പിഡ് ആന്റിജെന്‍ ടെസ്റ്റില്‍ പോസിറ്റിവ് ആയവര്‍ പി.സി.ആര് ടെസ്റ്റിന് വിധേയരാകേണ്ടതില്ല. ഈ പരിശോധന കൃത്യമാണ്. രോഗലക്ഷണങ്ങള്‍ കാണിക്കുന്നവരോ രോഗബാധിതരുമായി സമ്ബര്‍ക്കം പുലര്‍ത്തുന്നവരോ ആയ 50 വയസ്സിന് മുകളിലുള്ളവര്‍ പി.സി.ആര് പരിശോധന നടത്തണം. ലുസൈല്‍ ഡ്രൈവ് ത്രു സെന്റര്‍ വഴിയാണ് ആര്.ടി.പി.സി.ആര് പരിശോധനയുള്ളത്.