ഇടുക്കി: ഇടുക്കി പൈനാവ് ഗവൺമെൻറ് എൻജിനീയറിംഗ് കോളജിൽ എസ്എഫ്ഐ പ്രവർത്തകൻ കുത്തേറ്റ് മരിച്ചു. കണ്ണൂർ സ്വദേശി ധീരജാണ് മരിച്ചത്. കുത്തേറ്റ മറ്റൊരു പ്രവർത്തകൻ്റെ നില ഗുരുതരമാണ്. കെ എസ് യു-എസ്എഫ്ഐ സംഘർഷത്തിനിടയിലാണ് ഇവർക്ക് കുത്തേറ്റത്.
കോളേജ് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട തര്‍ക്കത്തിനിടെയാണ് കത്തിക്കുത്തു നടന്നത്. കുത്തിയത് കെ എസ് യു, യൂത്ത് കോൺഗ്രസ് പ്രവർത്തകരെന്ന് വിദ്യാർത്ഥികൾ ആരോപിച്ചു. ധീരജിനെ കുത്തിയവര്‍ ഓടിരക്ഷപ്പെട്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.