മസ്കത്ത്: ടൂറിസം രംഗത്ത് പുത്തനുണര്‍വ് പകര്‍ന്ന് എംപ്റ്റി ക്വാര്‍ട്ടര്‍ ഫെസ്റ്റിവലിന്റെ ആദ്യപതിപ്പിന് പരിസമാപ്തിയായി.കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് സംഘടിപ്പിച്ച ഫെസ്റ്റിവല്‍ മരുഭൂമിയിലെ ജീവിതശൈലിയും സംസ്കാരവും സഞ്ചാരികള്‍ക്ക് അടുത്തറിയാനുള്ള അവസരമായി.
17 ദിവസം നീണ്ടുനിന്ന ദോഫാര്‍ ഗവര്‍ണറേറ്റിലെ തുംറൈത്ത് വിലായത്തിലായിരുന്നു പരിപാടി.
പാരാഗ്ലൈഡിങ്, സാന്‍ഡ് ബോര്‍ഡിങ്, ഒട്ടക- കുതിര സവാരി, മോട്ടോര്‍ ബൈക്ക് റേസിങ്, മറ്റ് സാഹസിക ഇനങ്ങളും ഇവിടെ ഒരുക്കിയിരുന്നു.
പൈതൃക ടൂറിസം മന്ത്രാലയം വിവിധ സര്‍ക്കാര്‍ വകുപ്പുകളുടെയും സ്വകാര്യ കമ്ബനികളുടെയും സഹകരണത്തോടെയായിരുന്നു പരിപാടി സംഘടിപ്പിച്ചത്. വൃക്ഷത്തൈ നടീല്‍, ശുചിത്വ കാമ്ബയിന് തുടങ്ങിയവയോടെയായിരുന്നു സമാപനം.
ആഭ്യന്തര വിനോദസഞ്ചാരത്തെ പ്രോത്സാഹിപ്പിക്കുന്നതിനും വിനിയോഗിക്കുന്നതിനുമായിരുന്നു എംപ്റ്റി ക്വാര്‍ട്ടര്‍ ഫെസ്റ്റിവലിന്റെ ആദ്യ പതിപ്പിലൂലെ ലക്ഷ്യമിട്ടതെന്ന് ദോഫാര്‍ ഗവര്‍ണറേറ്റിലെ ഡയറക്ടറേറ്റ് ജനറല്‍ ഓഫ് ഹെറിറ്റേജ് ആന്‍ഡ് കള്‍ച്ചറല്‍ ഡയറക്ടര്‍ ജനറല്‍ ഖാലിദ് അബ്ദുല്ല അല്‍ അബ്രി പറഞ്ഞു. രാജ്യത്തിന് പുറത്തുനിന്നും അകത്ത് നിന്നുമുള്ള നിരവധി സഞ്ചാരികളെ ആകര്‍ഷിക്കാനും ഫെസ്റ്റിവലിലൂടെ സാധിച്ചെന്നും അദ്ദേഹം പറഞ്ഞു.