കൊച്ചി: മെക്സിക്കന്‍ ഇന്‍സ്പയേര്‍ഡ് റസ്റ്റോറന്റ് ബ്രാന്‍ഡായ ടാക്കോബെല്‍ മൈക്രോസോഫ്റ്റിന്റെ എക്സ്ബോക്സുമായി സഹകരിക്കുന്നു.ബ്രാന്‍ഡിന്റെ ഡിജിറ്റല്‍ മീഡിയ ചാനലുകള്‍, ടാക്കോ ബെല്‍ ആപ്പ്, വ്യക്തിഗതമാക്കിയ എസ്എംഎസ് എന്നിവയിലൂടെ എല്ലാ ആഴ്ചയുടെയും തുടക്കത്തില്‍ വിജയികളെ പ്രഖ്യാപിക്കും.
അള്‍ട്ടിമേറ്റ് ചീസ് ടാക്കോ വാങ്ങുമ്പോള്‍ ഓരോ ഉപഭോക്താവിനും ആജീവനാന്ത വാലിഡിറ്റിയുള്ള ഏജ് ഓഫ് എംപയര്‍ ഫോര്‍ പിസി ഗെയിം കോപ്പികള്‍ നേടാനുള്ള അവസരം ലഭിക്കും.
ജനുവരി അവസാനം വരെ എല്ലാ ആഴ്ചയും 200ലധികം കോപ്പികള്‍ നല്‍കുമെന്ന് ബ്രാന്‍ഡ് വാഗ്ദാനം ചെയ്യുന്നുണ്ടെന്ന് ഇന്ത്യയിലെ ടാക്കോ ബെല്ലിന്റെ എക്സ്ക്ലൂസീവ് ഫ്രാഞ്ചൈസി ബര്മന് ഹോസ്പിറ്റാലിറ്റി പ്രൈവറ്റ് ലിമിറ്റഡ് ഡയറക്ടര്‍ ഗൗരവ് ബര്മന് പറഞ്ഞു.