ന്യൂയോർക്ക്: ന്യൂയോർക്കിലെ പാർപ്പിട സമുച്ചയത്തിൽ തീപിടിത്തം. ഒമ്പത് കുട്ടികളടക്കം 19 പേർ മരിച്ചു. 32 പേരെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരിൽ പലരുടെയും നില ഗുരുതരമാണെന്ന് ന്യൂയോർക്ക് മേയർ എറിക് ആഡംസ് അറിയിച്ചു.
.
രാത്രി 9.30ഓടെയായിരുന്നു തീപ്പിടിത്തം. ബ്രോൻക്സിലെ 19 നില പാർപ്പിട സമുച്ചയത്തിലാണ് അപകടമുണ്ടായത്. ഇരുന്നൂറിലധികം അഗ്നിശമന സേനാംഗങ്ങൾ ചേർന്നാണ് തീ അണച്ചത്.എല്ലാ നിലകളിൽ നിന്നും ആളുകളെ ഒഴിപ്പിച്ചതായും തകരാറിലായ ഇലക്ട്രിക് സ്പേസ് ഹീറ്ററാണ് തീപ്പിടിത്തത്തിന് കാരണമെന്നും കമ്മീഷണർ നൈഗ്രോ വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.