തിരുവനന്തപുരം ;സംസ്ഥാനത്ത് കരുതല്‍ ഡോസ് വാക്സിനേഷന് ഇന്ന് ആരംഭിക്കും. ആരോഗ്യ പ്രവര്‍ത്തകര്‍, കോവിഡ് മുന്നണി പോരാളികള്‍, 60 വയസ് കഴിഞ്ഞ അനുബന്ധ രോഗമുള്ളവര്‍ എന്നിവര്‍ക്കാണ് വാക്സിന് നൽകുക. വാക്സിനേഷന് കേന്ദ്രം തിരിച്ചറിയാന്‍ നീല ബോര്‍ഡുകള്‍ സ്ഥാപിക്കും.രണ്ടാം ഡോസ് വാക്സിന് എടുത്തുകഴിഞ്ഞ് 9 മാസം കഴിഞ്ഞവര്‍ക്കാണ് കരുതല്‍ ഡോസ് എടുക്കാന്‍ സാധിക്കുക.വാക്സിനേഷനുള്ള ബുക്കിങ് ഇന്നലെ മുതല്‍ ആരംഭിച്ചു.ഓണ്‍ലൈനായും നേരിട്ടും വാക്സിന് ബുക്ക് ചെയ്യാം.
18 വയസിന് മുകളില്‍ പ്രായമായവരുടെ വാക്സിനേഷന് കേന്ദ്രത്തിലാണ് കരുതല്‍ ഡോസ് വാക്സിനെടുക്കുക. 60 വയസ് കഴിഞ്ഞ അനുബന്ധ രോഗമുള്ളവര്‍ ഡോക്ടറുടെ അഭിപ്രായം തേടിയ ശേഷം മാത്രം വാക്സിന് സ്വീകരിക്കണമെന്ന് ആരോഗ്യവകുപ്പ് നിര്‍ദേശിച്ചിട്ടുണ്ട്. നേരത്തെ രണ്ട് ഡോസ് എടുത്ത അതേ വാക്സിന് തന്നെ സ്വീകരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കാനും നിര്‍ദേശമുണ്ട്. വാക്സിനേഷന് കേന്ദ്രത്തില്‍ നീല ബോര്‍ഡുകളാണ് ഉണ്ടാകുക.ഈ ബോര്‍ഡുകള്‍ വാക്സിനേഷന് കേന്ദ്രത്തിന്റെ പ്രവേശന കവാടം, രജിസ്ട്രേഷന് സ്ഥലം, വാക്സിനേഷന് സ്ഥലം എന്നിവിടങ്ങളില്‍ സ്ഥാപിക്കും.ജനുവരി മൂന്നിന് തുടങ്ങിയ കുട്ടികളുടെ വാക്സിനേഷന് ഇന്ന് അവസാനിക്കും.