അലഹബാദ്: ഉത്തർപ്രദേശിൽ മുതിർന്ന കോണ്‍ഗ്രസ് നേതാവ് ഇംറാൻ മസൂദ് പാര്‍ട്ടി വിട്ടു. ഇദ്ദേഹം സമാജ്വാദി പാർട്ടിയിൽ ചേരുമെന്നാണ് സൂചന. നിയമസഭാ തെരഞ്ഞെടുപ്പ് ഏതാനും ആഴ്ചകൾ ബാക്കിനിൽക്കെ മസൂദിന്റെ കൂടുമാറ്റം കോൺഗ്രസിന് വൻതിരിച്ചടിയയിരിക്കുകയാണ്.
ബേഹാത്ത് മണ്ഡലം എംഎൽഎയായ ഇംറാൻ മസൂദ് പടിഞ്ഞാറൻ യുപിയിലെ ഏറ്റവും സ്വാധീനമുള്ള നേതാക്കളിലൊരാളാണ്. നിലവിൽ ആൾ ഇന്ത്യ കോൺഗ്രസ് കമ്മിറ്റി സെക്രട്ടറി കൂടിയാണ്. മുൻപ് സഹാറൻപൂർ നഗരസഭാ ചെയർമാനുമായിരുന്നു.
മസൂദ് കോൺഗ്രസ് പ്രവർത്തകരുടെ യോഗം വിളിച്ചതായും റിപ്പോർട്ടുണ്ട്. യോഗതീരുമാനം ഉടൻ പ്രഖ്യാപിച്ചേക്കും. നാളെ എസ്പിയിൽ അംഗത്വമെടുക്കുമെന്നാണ് റിപ്പോര്‍ട്ട്.