മനാമ: ബഹ്റൈനിലേക്ക് വരുന്നവര്‍ക്കുള്ള യാത്ര നിബന്ധനകളില്‍ പ്രഖ്യാപിച്ച ഇളവുകള്‍ ഞായറാഴ്ച മുതല്‍ പ്രാബല്യത്തില്‍ വരും.യാത്രക്കാര്‍ക്ക് ഒരു കോവിഡ് ടെസ്റ്റ് മാത്രം വിദേശത്തുനിന്ന് ബഹ്റൈന്‍ വിമാനത്താവളത്തില്‍ എത്തുന്നവര്‍ക്ക് ഒരു ആര്.ടി.പി.സി.ആര് ടെസ്റ്റ് മാത്രം മതി എന്നതാണ് പ്രധാന മാറ്റം.
അഞ്ചാം ദിവസവും പത്താം ദിവസവും നടത്തേണ്ട ടെസ്റ്റുകളാണ് ഒഴിവാക്കിയത്. ഇനിമുതല്‍ കോവിഡ് ടെസ്റ്റിന് 16 ദീനാര്‍ ഫീസ് അടച്ചാല്‍ മതിയാകും. ഇതുവരെ 36 ദീനാറാണ് ഫീസ് അടക്കേണ്ടിയിരുന്നത്.എല്ലാ യാത്രക്കാരും ബഹ്റൈനില്‍ എത്തുന്നതിന് മുമ്പ് 72 മണിക്കൂറിനുള്ളിലെ കോവിഡ് നെഗറ്റിവ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം.
വാക്സിന് എടുത്തവര്‍ക്കും എടുക്കാത്തവര്‍ക്കും ഇത് ബാധകമാണ്. വാക്സിന് എടുക്കാത്ത 12 വയസ്സിന് മുകളിലുള്ള യാത്രക്കാര്‍ താമസസ്ഥലത്ത് 10 ദിവസത്തെ സമ്ബര്‍ക്കവിലക്കില്‍ കഴിയണം.കോവിഡ് പ്രതിരോധം കൂടുതല്‍ ഊര്‍ജിതമാക്കുന്നതിന്റെ ഭാഗമായി രാജ്യത്ത് പി.സി.ആര് ടെസ്റ്റുകള്‍ വര്‍ധിപ്പിക്കും. പനി, ചുമ, ശ്വാസതടസ്സം തുടങ്ങിയ കോവിഡ് ലക്ഷണങ്ങളുള്ളവര്‍, റാപ്പിഡ് ടെസ്റ്റില്‍ പോസിറ്റിവായവര്‍, കോവിഡ് രോഗികളുമായി സമ്ബര്‍ക്കത്തില്‍ വന്നവര്‍ എന്നിവര്‍ക്ക് ടെസ്റ്റുകള്‍ കൂടുതലായി നടത്തും.