മിന്നൽ മുരളി സിനിമയെയും ടൊവിനോയെയും അഭിനന്ദിച്ച് ബോളിവുഡ് സംവിധായകനും നിർമാതാവുമായ കരൺ ജോഹർ. ചിത്രം തന്നെ ഏറെ രസിപ്പിച്ചെന്ന് ടൊവീനോയ്ക്ക് അയച്ച വാട്സ്ആപ് സന്ദേശത്തില്‍ കരണ്‍ പറഞ്ഞു.ടൊവിനോ തന്നെയാണ് ഈ മെസേജിൻ്റെ സ്ക്രീൻഷോട്ട് അടക്കം പങ്കുവച്ച് വിവരം അറിയിച്ചത്.
‘അവസാനം, ഇന്നലെ രാത്രി എനിക്ക് മിന്നൽ മുരളി കാണാൻ അവസരം ലഭിച്ചു. സിനിമ വളരെ നേരമ്പോക്കായിരുന്നു. വളരെ സമർത്ഥമായി നിർമിച്ച് ആദ്യാവസാനം സിനിമയിലെ വിനോദം നിലനിർത്തിയിരിക്കുന്നു. പതിവുരീതികളെ തകർത്ത ഒരു സൂപ്പർ ഹീറോ സിനിമ ആയിരുന്നു. താങ്കൾ വളരെ ഗംഭീരമായി ചെയ്തു. അഭിനന്ദനങ്ങൾ. സന്തോഷം.’- കരൺ ജോഹർ കുറിച്ചു.
ഒരു മലയാള സിനിമയ്ക്കും ലഭിച്ചിട്ടില്ലാത്ത തരത്തിലുള്ള പ്രേക്ഷകവൃന്ദത്തെയാണ് ടൊവീനോ ചിത്രം മിന്നല്‍ മുരളിക്ക് ലഭിച്ചിരിക്കുന്നത്. നെറ്റ്ഫ്ലിക്സിന്റെ ഡയറക്റ്റ് ഒടിടി റിലീസ് ആയി എത്തിയ ചിത്രം അവരുടെ ഗ്ലോബല്‍ റാങ്കിംഗില്‍ പോയവാരം മൂന്നാംസ്ഥാനത്തായിരുന്നു. നിരവധി ഭാഷകളില്‍ മൊഴിമാറ്റ പതിപ്പുകളും മറ്റനേകം ഭാഷകളില്‍ സബ് ടൈറ്റിലുകളുമായി എത്തിയിരിക്കുന്ന ചിത്രം 30 രാജ്യങ്ങളിലെ ട്രെന്‍ഡിംഗ് ലിസ്റ്റിലും കഴിഞ്ഞ വാരം ഇടംപിടിച്ചിരുന്നു.
https://www.facebook.com/plugins/post.php?href=https%3A%2F%2Fwww.facebook.com%2FActorTovinoThomas%2Fposts%2F475366003950842&show_text=true&width=500