ന്യൂഡൽഹി: ഒമിക്രോൺ വ്യാപന സാഹചര്യത്തിൽ അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് കർശന നിയന്ത്രണങ്ങളോടെ ആയിരിക്കുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ. ഇതിന്റെ ഭാഗമായി റാലികളും റോഡ് ഷോകളും ഈ മാസം 15 വരെ വിലക്കി. തൽസ്ഥിതി പരിശോധിച്ച് തുടർനടപടി സ്വീകരിക്കുമെന്നും കമ്മീഷൻ അറിയിച്ചു.
പൊതുയോഗങ്ങൾ നിയന്ത്രണങ്ങളോടെ അനുവദിക്കും. വീടുകളിൽ എത്തിയുള്ള പ്രചാരണങ്ങൾക്ക് അനുമതിയുണ്ട്. എന്നാൽ നിശ്ചിത എണ്ണം ആളുകൾ മാത്രമേ വീടുകൾ കയറിയുള്ള പ്രചാരണങ്ങൾ നടത്താൻ പാടുള്ളൂ. വോട്ടെടുപ്പിൽ പരമാവധി ആളുകളെ പങ്കെടുപ്പിക്കാൻ കോവിഡ് സുരക്ഷാ നടപടികളിൽ ശ്രദ്ധനൽകുമെന്ന് മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണർ ശുശീൽ ചന്ദ്ര പറഞ്ഞു.ആരോഗ്യ സുരക്ഷയ്ക്കായിരിക്കും ഒന്നാം പരിഗണന. എല്ലാ ഉദ്യോഗസ്ഥരും രണ്ട് ഡോസ് വാക്സിന് എടുത്തവരായിരിക്കണം. പോളിംഗ് ഉദ്യോഗസ്ഥര്‍ക്ക് കരുതല്‍ ഡോസ് നല്‍കുമെന്നും മുഖ്യതെരഞ്ഞെടുപ്പ് കമ്മിഷണര്‍ അറിയിച്ചു.