ന്യൂഡല്‍ഹി: ഉത്തർപ്രദേശ് അടക്കം അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു. അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാതിരഞ്ഞെടുപ്പ് ഏഴ് ഘട്ടമായാണ് നടത്തുക. യുപിയില്‍ ഏഴ് ഘട്ടമായും മണിപ്പൂരില്‍ രണ്ട് ഘട്ടമായും പഞ്ചാബ്, ഉത്തരാഖണ്ഡ് സംസ്ഥാനങ്ങളില്‍ ഓരോ ഘട്ടമായും തെരഞ്ഞെടുപ്പ് നടത്തും. അഞ്ച് സംസ്ഥാനങ്ങളിലും പെരുമാറ്റച്ചട്ടം നിലവില്‍വന്നു.
ഒന്നാംഘട്ട തിരഞ്ഞെടുപ്പ് ഫെബ്രുവരി പത്തിന്. ഫെബ്രുവരി 14ന് രണ്ടാംഘട്ട തിരഞ്ഞെടുപ്പ് – പഞ്ചാബ്, ഉത്തരാഖണ്ഡ്, ഗോവ. മൂന്നാംഘട്ട തിരഞ്ഞെടുപ്പ് ഫെബ്രുവരി 20ന് ഉത്തര്‍പ്രദേശില്‍. മണിപ്പൂരില്‍ നിയമസഭാതിരഞ്ഞെടുപ്പ് ഫെബ്രുവരി 27ന്, രണ്ടാംഘട്ടം മാര്‍ച്ച് മൂന്നിന്. മാര്‍ച്ച് പത്തിന് ഫലപ്രഖ്യാപനം. ഉത്തര്‍പ്രദേശില്‍ അവസാനഘട്ടവോട്ടെടുപ്പ് മാര്‍ച്ച് ഏഴിന് എന്നിങ്ങനെയാണ്.
തെരഞ്ഞെടുപ്പ് തീയതികള്‍:
ഉത്തര്‍പ്രദേശ്: ഒന്നാം ഘട്ടം: ഫെബ്രുവരി 10, രണ്ടാംഘട്ടം: ഫെബ്രുവരി 14, മൂന്നാംഘട്ടം: ഫെബ്രുവരി 20, നാലംഘട്ടം: ഫെബ്രുവരി 23, അഞ്ചാംഘട്ടം: ഫെബ്രുവരി 27, ആറാംഘട്ടം: മാര്‍ച്ച് 3, ഏഴാംഘട്ടം: മാര്‍ച്ച് 7
പഞ്ചാബ്: ഉത്തരാഖണ്ഡ്,ഗോവ: ഫെബ്രുവരി 14
മണിപ്പൂര്‍: ഒന്നാംഘട്ടം ഫെബ്രുവരി 27, രണ്ടാംഘട്ടം മാര്‍ച്ച് 3, ഫലപ്രഖ്യാപനം മാര്‍ച്ച് 10
കണിശമായ കോവിഡ് മാനദണ്ഡങ്ങളാണ് തെരഞ്ഞെടുപ്പ് കമ്മീഷന് പ്രഖ്യാപിച്ചിരിക്കുന്നത്. ഈ മാസം 15വരെ റോഡ് ഷോ, പദയാത്രകളും സൈക്കിള്‍ റാലികളും നടത്തരുത്. പ്രചാരണം കഴിവതും ഓണ്‍ലൈനില്‍ക്കൂടി നടത്തണം. ആള്‍ക്കൂട്ടം കൂടിയുള്ള പ്രചാരണം പാടില്ല. സാഹചര്യം വിലയിരുത്തിയതിന് ശേഷം, നിയന്ത്രണങ്ങളില്‍ ഇളവ് നല്‍കും. ഫലപ്രഖ്യാപനത്തിന് ശേഷം ആഹ്ലാദ പ്രകടനങ്ങള്‍ അനുവദിക്കില്ല. വീടുകയറിയുള്ള പ്രചാരണത്തിന് അഞ്ചുപേര്‍ മാത്രം.
അഞ്ച് സംസ്ഥാനങ്ങളിലെ 690 നിയമസഭാ മണ്ഡലങ്ങളിലാണ് തിരഞ്ഞെടുപ്പ്. 8.55 കോടി വനിതകളടക്കം ആകെ 18.34 കോടി വോട്ടര്‍മാര്‍. സ്ഥാനാർത്ഥികൾക്ക് ഓൺലൈനായി പത്രിക നൽകാം. 24.9 ലക്ഷം കന്നി വോട്ടര്‍മാര്‍, 11.4 ലക്ഷം സ്ത്രീകള്‍. 2,15,368 പോളിങ് സ്റ്റേഷനുകള്‍. 30,330 ബൂത്തുകള്‍ അധികം. ഒരു പോളിങ് സ്റ്റേഷനില്‍ 1250 വോട്ടര്‍മാര്‍ മാത്രം. 1620 പോളിങ് സ്റ്റേഷനുകളില്‍ വനിതാജീവനക്കാര്‍ മാത്രം. 50 ശതമാനം പോളിങ് സ്റ്റേഷനുകളില്‍ വെബ്കാസ്റ്റിങ് ഉറപ്പാക്കും.
80 വയസിന് മുകളില്‍ പ്രായമുള്ളവര്‍ക്ക് പോസ്റ്റല്‍ ബാലറ്റ് വീട്ടിലെത്തിക്കും. കോവിഡ് ബാധിതര്‍ക്കും പോസ്റ്റല്‍ ബാലറ്റ് ഉപയോഗിക്കാം. നിശ്ചിത പരിധിക്ക് മുകളില്‍ ശാരീരിക അവശതയുള്ളവര്‍ക്കും പോസ്റ്റല്‍ ബാലറ്റ്. പോളിങ് സമയം ഒരുമണിക്കൂര്‍കൂടി നീട്ടി നല്‍കും. യുപിയിലും പഞ്ചാബിലും ഉത്തരാഖണ്ഡിലും 40 ലക്ഷം രൂപ വരെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ചെലവഴിക്കാം. ഗോവയിലും മണിപ്പൂരിലും തിരഞ്ഞെടുപ്പ് ചെലവ് പരിധി 28 ലക്ഷമായി തുടരും.
തെരഞ്ഞെടുപ്പു നടക്കുന്ന അഞ്ചു സംസ്ഥാനങ്ങളില്‍ നാലിലും ബിജപിയാണ് ഭരണത്തില്‍. ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ്, ഗോവ, മണിപ്പൂര്‍ എന്നിവിടങ്ങളിലാണ് ബിജെപി ഭരണത്തിലുള്ളത്. പഞ്ചാബില്‍ കോണ്‍ഗ്രസ് ആണ് ഭരണകക്ഷി. സ്ഥാനാര്‍ഥികളുടെ ക്രിമിനല്‍ പശ്ചാത്തലം പാര്‍ട്ടികള്‍ വെബ്സൈറ്റിലും പ്രസിദ്ധീകരിക്കണം. സ്ഥാനാര്‍ഥിയെ തിരഞ്ഞെടുത്തതിൻ്റെ കാരണവും പാര്‍ട്ടികള്‍ വ്യക്തമാക്കണം. നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ ആരോഗ്യസുരക്ഷയ്ക്ക് ഒന്നാംപരിഗണനയെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. എല്ലാ ഉദ്യോഗസ്ഥരും രണ്ട് ഡോസ് വാക്സീന് എടുത്തവരായിരിക്കണം. പോളിങ് ഉദ്യോഗസ്ഥര്‍ക്ക് കരുതല്‍ ഡോസ് കൂടി നല്‍കുമെന്ന് മുഖ്യതിരഞ്ഞെടുപ്പ് കമ്മിഷണര്‍ അറിയിച്ചു.