ത്രീ ഡോര്‍ സീറ്റിങ്ങില്‍ 2 ലിറ്റര്‍ 483 ഡീസല്‍ എഞ്ചിനായിരുന്നു ആദ്യത്തെ സിയേറക്ക്, 63 എച്ച്. പി പവറില്‍ 5 ഗിയറായിരുന്നു വണ്ടി. പിന്നീട് 1997-ല്‍ പരിഷ്കൃത പതിപ്പെന്ന നിലയില്‍ ടര്‍ബോ എഞ്ചിന്‍ പുറത്തിറക്കി.2003 വരെയാണ് വണ്ടിയുടെ ഉത്പാദനം ഉണ്ടായിരുന്നത്. പിന്നീട് ടാറ്റ മറ്റ് പതിപ്പുകളിലേക്ക് തിരിഞ്ഞതോടെ സിയേറ യുഗം പതിയെ അവസാനിച്ചു. എങ്കിലും എസ്.യു.വി ശ്രേണികളില്‍ സിയേറയുടെ തട്ട് താഴ്ന്ന് തന്നെയാണ് ഇന്നും.
19 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ടാറ്റ വീണ്ടും സിയേറയിലേക്ക് തിരിയുന്നത്. എസ്.യു.വി ശ്രേണിയില്‍ ഏറ്റവും മികച്ച നെക്സോണ്‍ ഉണ്ടായിട്ടും സിയേറയിലേക്ക് കമ്ബനി തിരിയുന്നതിന് പിന്നിലൊരു കാരണമുണ്ട്. സിയേറയുടെ ഇലക്‌ട്രോണിക് പതിപ്പാണ് കമ്ബനി പുറത്തിറക്കുന്നത്. 2020-ല്‍ തന്നെ ഇത് സംബന്ധിച്ച പ്രഖ്യാപനങ്ങള്‍ ഉണ്ടായിരുന്നെങ്കിലും പുതിയ വര്‍ഷമാണ് ഇത് വ്യക്തതയിലേക്ക് എത്തിയത്.
2025 കടക്കുമെന്ന പ്രതീക്ഷയോടെ ഇന്ത്യന്‍ കമ്ബനി സ്വന്തമായൊരു എസ്.യു.വി നിര്‍മ്മിക്കുകയാണ് ടാറ്റാ സിയേറ.വടക്കന്‍, തെക്കേ അമേരിക്ക, സ്പെയിന്‍ എന്നിവിടങ്ങളിലെ കുത്തനെയുള്ള മലനിരകളെയാണ് സിയറ എന്ന വാക്കില്‍ അര്‍ഥമാക്കുന്നത്. കുന്നുകളും മലകളും ചാടിക്കടക്കാന്‍ കെല്‍പ്പുള്ള വണ്ടി ആയതിനാലാവണം അന്ന് അങ്ങിനെയൊരു പേരുണ്ടായത്.
ത്രീ ഡോര്‍ ഓപ്ഷന്‍ ആയിരുന്നു ആദ്യത്തെ സിയേറ എങ്കില്‍ ഫൈവ് ഡോറായിരിക്കും പുതിയ സിയേറ. വണ്ടിയുടെ ഡിസൈനില്‍ വലിയ മാറ്റങ്ങള്‍ തന്നെ പ്രതീക്ഷിക്കാം. എന്നാല്‍ വാഹനത്തിന്‍റെ ലോഞ്ചിങ് സംബന്ധിച്ച് ഇപ്പോഴും ചില വ്യക്തതകള്‍ വരാനുണ്ട്. കുറഞ്ഞത് നാല് മോഡലുകളെങ്കിലപം കമ്ബനി അവതരിപ്പിക്കുമെന്നാണ് സൂചന.