അബുദാബി: കാണികള്‍ക്ക് അതിസാഹസികതയുടെ കാഴ്ചാ വിരുന്നൊരുക്കി ശൈഖ് സായിദ് ഫെസ്റ്റ്. ലോകപ്രശസ്ത ബൈക്കര്‍മാരുടെ തത്സമയ മോട്ടോര്‍സൈക്കിള്‍ ഷോ.ബൈക്ക് സ്റ്റണ്ട്, മോട്ടോക്രോസ് തുടങ്ങിയ സാഹസിക പ്രകടനങ്ങളാണ് സജ്ജീകരിച്ചിരിക്കുന്നത്.എക്സ്ട്രീം വീക്കെന്‍ഡ് സീരീസിന്റെ ഭാഗമായിട്ടാണ് ഷോ ആരംഭിച്ചത്.
വരുന്ന ആഴ്ചകളില്‍ എല്ലാ വെള്ളി, ശനി, ഞായര്‍ ദിവസങ്ങളില്‍ മനം കവരുന്ന ബൈക്ക് സ്റ്റണ്ടുകള്‍ അരങ്ങേറും.ഇതിന്റെ ഭാഗമായിട്ടാണ് ജനുവരി 30 വരെ മോട്ടോര്‍ സൈക്കിള്‍ ഷോ സംഘടിപ്പിച്ചിരിക്കുന്നതെന്ന് സംഘാടക സമിതി വ്യക്തമാക്കി.
650ലധികം പ്രധാന ഷോകളും ഇവന്റുകളും കുട്ടികളുടെ സര്‍ഗ്ഗാത്മക കഴിവുകളും മറ്റും വികസിപ്പിക്കാന്‍ ലക്ഷ്യമിട്ടുള്ള 130ലധികം വര്‍ക്ക് ഷോപ്പുകളും ഉള്‍പ്പെടുത്തിയുള്ള ബൃഹത്തായ പരിപാടികളാണ് ഫെസ്റ്റിവലിന്റെ ആകര്ഷണങ്ങളായിട്ടുള്ളത്. 650ലധികം പ്രധാന ഷോകളും ഇവന്റുകളും കുട്ടികളുടെ സര്‍ഗ്ഗാത്മക കഴിവുകളും മറ്റും വികസിപ്പിക്കാന്‍ ലക്ഷ്യമിട്ടുള്ള 130ലധികം വര്‍ക്ക് ഷോപ്പുകളും ഉള്‍പ്പെടുത്തിയുള്ള ബൃഹത്തായ പരിപാടികളാണ് ഫെസ്റ്റിവലിന്റെ ആകര്ഷണങ്ങളായിട്ടുള്ളത്.