ന്യൂഡല്‍ഹി: ഈ സാമ്പത്തിക വര്‍ഷം(2021 ഏപ്രില്‍ മുതല്‍ 2022 മാര്‍ച്ച് വരെ) ഇന്ത്യയുടെ ജിഡിപിയില്‍ 9.2 ശതമാനം വളര്‍ച്ച കൈവരിക്കുമെന്നു നാഷണല്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫീസ്(എന്‍എസ്ഒ) റിപ്പോര്‍ട്ട്. ലോകത്തെ ഏറ്റവും വേഗത്തില്‍ വളരുന്ന സമ്പദ്ഘടനകളിലൊന്നാണ് ഇന്ത്യയുടേതെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു
കഴിഞ്ഞ വര്‍ഷം ഇന്ത്യയുടെ വളര്‍ച്ച 7.3 ശതമാനമായി ചുരുങ്ങിയിരുന്നു. കോവിഡ് പ്രതിസന്ധിക്കിടയിലാണ് ഇന്ത്യന്‍ സമ്പദ്ഘടന വളര്‍ച്ചയുടെ പാതയിലെത്തിയത്..