കാലിഫോര്‍ണിയ: അമേരിക്കന്‍ വാഹന നിര്‍മ്മാതാക്കളായ ഫോര്‍ഡ് 2023 ഓടെ ഇലക്ട്രിക് മസ്താങ്ങിന്റെ ഉത്പാദനം മൂന്നിരട്ടിയാക്കുമെന്ന് റിപ്പോര്‍ട്ട്.അടുത്ത രണ്ട് വര്‍ഷത്തിനുള്ളില്‍ ഏകദേശം 600,000 വാര്‍ഷിക ഇവി ഉത്പ്പാദന ശേഷിയാണ് കമ്പനി ലക്ഷ്യമിടുന്നതെന്ന് ഫോര്‍ഡിന്റെ ഒരു ഉന്നത ഉദ്യോഗസ്ഥന് കഴിഞ്ഞ ആഴ്ച പറഞ്ഞു. അതില്‍ ഫോര്‍ഡ് ലൈറ്റനിംഗ് പിക്കപ്പും ഇ-ട്രാന്‍സിറ്റ് വാനും ഉള്‍പ്പെടുന്നു.
വടക്കേ അമേരിക്കയിലും യൂറോപ്പിലുമായി 2023 ഓടെ അതിന്റെ ഓള്-ഇലക്ട്രിക് മസ്താങ് മാക്-ഇ എസ്യുവിയുടെ ഉല്‍പ്പാദനം 200,000 യൂണിറ്റായി വര്‍ദ്ധിപ്പിക്കുമെന്ന് ഫോര്‍ഡ് മോട്ടോര്‍ കമ്ബനി പ്രതീക്ഷിക്കുന്നതായി ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ ജിം ഫാര്‍ലി വ്യക്തമാക്കിയതായി ഇക്കണോമിക്ക് ടൈംസ് ഓട്ടോ റിപ്പോര്‍ട്ട് ചെയ്യുന്നു.
‘അവിശ്വസനീയമായ ആവശ്യം നിറവേറ്റാന്‍ കഴിയുന്നത്ര വേഗത്തില്‍ വാഹനം നിര്‍മ്മിക്കുന്നത് ബുദ്ധിമുട്ടാണ്, പക്ഷേ ഞങ്ങള്‍ തീര്‍ച്ചയായും ശ്രമിക്കും’. ഫാര്‍ലി കൂട്ടിച്ചേര്‍ത്തു. ആവശ്യക്കാര്‍ ഏറിയ ഇലക്ട്രിക് വാഹന വിപണിയില്‍, ഫോക്സ്വാഗനെയും ആഗോള ഇലക്ട്രിക്ക് വാഹന രാജാവ് ടെസ്ല ഇന്‍കോര്‍പ്പറിനെയും നേരിടുന്നതിനിടയില്‍, നൂറ്റാണ്ട് പഴക്കമുള്ള എതിരാളികളായ ജനറല്‍ മോട്ടോഴ്സ് കോ, യൂറോപ്യന്‍ കാര്‍ നിര്‍മ്മാതാക്കളായ സ്റ്റെല്ലാന്റിസ് എന്നിവയ്ക്കെതിരെയും ഫോര്‍ഡ് മത്സരിക്കുന്നു.
കമ്പനിയുടെ ശുഭാപ്തി വിശ്വാസം അതിന്റെ F-150 ലൈറ്റ്നിംഗ് പിക്കപ്പിനുള്ള വര്‍ദ്ധിച്ചുവരുന്ന ഡിമാന്‍ഡാണെന്നും വാഹനത്തിനുള്ള റീട്ടെയില്‍ റിസര്‍വേഷനുകള്‍ 200,000 ലേക്ക് അടുക്കുന്നതായും ഫോര്‍ഡ് നോര്‍ത്ത് അമേരിക്കയുടെ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസര്‍ ലിസ ഡ്രേക്ക് പറഞ്ഞു.