ബംഗളൂരു: കർണാടകയിൽ കോവിഡ് വ്യാപനം രൂക്ഷമാകുന്നു. ഇന്ന് 8,449 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. വ്യാഴാഴ്ച റിപ്പോർട്ട് ചെയ്ത കേസുകളേക്കാൾ 68 ശതമാനം വർധനവാണ് ഇന്ന് ഉണ്ടായിരിക്കുന്നത്.
ബംഗളൂരുവിൽ മാത്രം ഇന്ന് 6,812 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക് 4.15 ശതമാനമാണ്.
107 പേർക്കാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ കർണാടകയിൽ ഒമിക്രോണ്‍ സ്ഥിരീകരിച്ചത്. ഇതോടെ കർണാടകയിൽ ഒമിക്രോണ്‍ കേസുകളുടെ എണ്ണം 333 ആയി ഉയർന്നു.