കോട്ടയം: മെഡിക്കൽ കോളജ് ആശുപത്രികളിലെ സുരക്ഷാ ക്രമീകരണത്തിൽ കാലോചിതമായ പരിഷ്കാരം നടപ്പാക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. കോട്ടയം മെഡിക്കൽ കോളജിൽ സന്ദർശനം നടത്തിയ ശേഷം മാധ്യമങ്ങളുമായി സംസാരിക്കുകയായിരുന്നു അവർ.
ആശുപത്രികളിലെ സുരക്ഷാ ക്രമീകരണം സംബന്ധിച്ച് അഡീഷണൽ ചീഫ് സെക്രട്ടറി പരിശോധിച്ച് റിപ്പോർട്ട് നൽകാൻ ആവശ്യപ്പെട്ടിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. മെഡിക്കൽ കോളജുകളിൽ സുരക്ഷാ ഓഡിറ്റ് നടത്താൻ ആവശ്യപ്പെട്ടിട്ടുണ്ട്. നിലവിലെ സാഹചര്യം വിലയിരുത്തുന്നതിനാണ് ഓഡിറ്റ് നടത്തുന്നത്.ആശുപത്രി ജീവനക്കാർ കൃത്യമായും ഐഡി കാർഡ് ധരിക്കണമെന്ന് നിർദേശിച്ചിട്ടുണ്ട്. എല്ലാ മേജർ ആശുപത്രികളിലും സിസിടിവി കാമറകൾ സ്ഥാപിക്കണമെന്ന് നിർദേശം നൽകിയതായും മന്ത്രി അറിയിച്ചു.