ഇലക്‌ട്രിക് സ്‌കൂട്ടറുകളുടെ അടുത്ത ബാച്ചിനായി പുതിയ പര്‍ച്ചേസ് വിന്‍ഡോ തുറക്കാനും ലക്ഷ്യമിടുന്നതിനാല്‍ ഉല്‍പ്പാദനം വര്‍ധിപ്പിച്ചതായി വ്യക്തമാക്കി ഓല ഇലക്‌ട്രിക്.കമ്ബനി ഇപ്പോള്‍ പ്രതിദിനം ഏകദേശം ആയിരത്തോളം ഇലക്‌ട്രിക് സ്‌കൂട്ടറുകള്‍ നിര്‍മ്മിക്കുന്നുവെന്നാണ് ബ്രാന്‍ഡ് സിഇഒ ഭവിഷ് അഗര്‍വാള്‍ വ്യക്തമാക്കിയിരിക്കുന്നത്. ”ഫ്യൂച്ചര്‍ ഫാക്ടറി ഇപ്പോള്‍ പ്രതിദിനം 1000 സ്‌കൂട്ടറുകള്‍ നിര്‍മ്മിക്കുന്നു. ശേഷിക്കുന്ന ഉപഭോക്താക്കള്‍ക്കായി ഉടന്‍ പര്‍ച്ചേസ് വിന്‍ഡോ തുറക്കുമെന്നും ഭവിഷ് അഗര്‍വാള്‍ ട്വിറ്ററില്‍ കുറിയ്ക്കുകയും ചെയ്തു.
കമ്പനി സിഇഒ ഭവിഷ് അഗര്‍വാളിന്റെ ഈ ട്വീറ്റ്. ഓല ഇലക്‌ട്രിക്കിന്റെ ബോഡി ഷോപ്പ് പകുതി കപ്പാസിറ്റിയില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും അതിന്റെ പെയിന്റ് ഷോപ്പ് ഇതുവരെ പ്രവര്‍ത്തനമാരംഭിച്ചിട്ടില്ലെന്നുമായിരുന്നു.തമിഴ്നാട്ടില്‍ സ്ഥിതി ചെയ്യുന്ന ഫ്യൂച്ചര്‍ ഫാക്ടറിയില്‍ നിന്നാണ് ഓല ഇലക്‌ട്രിക് തങ്ങളുടെ ഇലക്‌ട്രിക് സ്‌കൂട്ടറുകള്‍ നിര്‍മ്മിക്കുന്നത്. 500 ഏക്കര്‍ സ്ഥലത്ത് വ്യാപിച്ചുകിടക്കുന്ന ഓല ഫ്യൂച്ചര്‍ ഫാക്ടറി പ്രാരംഭ ഘട്ടത്തില്‍ പ്രതിവര്‍ഷം 20 ലക്ഷം ഇലക്‌ട്രിക് സ്‌കൂട്ടറുകള്‍ പുറത്തിറക്കുമെന്ന് വാഗ്ദാനം ചെയ്യുന്നു.
തങ്ങളുടെ S1, S1 പ്രോ ഇലക്‌ട്രിക് സ്‌കൂട്ടറുകള്‍ക്ക് 90,000 ബുക്കിംഗുകള്‍ ഇതുവരെ ലഭിച്ചതായി ഓല ഇലക്‌ട്രിക് നേരത്തെ അവകാശപ്പെട്ടിരുന്നു. ഉപഭോക്താക്കള്‍ ഓണ്‍ലൈനായി വാങ്ങിയ ഇ-സ്‌കൂട്ടറുകളുടെ എല്ലാ യൂണിറ്റുകളും അതിന്റെ പ്ലാന്റില്‍ നിന്ന് അയച്ചതായി ഭവിഷ് അഗര്‍വാള്‍ അടുത്തിടെ വ്യക്തമാക്കുകയും ചെയ്തിരുന്നു.
ഓല ഇലക്‌ട്രിക് 2021 ഡിസംബര്‍ 15 മുതലാണ് S1, S1 പ്രോ ഇലക്‌ട്രിക് സ്‌കൂട്ടറുകളുടെ വിതരണം ആരംഭിക്കുന്നത്. ഓഗസ്റ്റ് 15-ന് ഇ-സ്‌കൂട്ടറുകള്‍ ലോഞ്ച് ചെയ്തതിന് ശേഷം നാല് മാസത്തെ കാലതാമസമാണുണ്ടായത്. ഡെലിവറി വൈകുന്നതിന് പിന്നില്‍ വിതരണ ശൃംഖലയിലെ പ്രശ്നങ്ങളാണ് ഓല ആരോപിച്ചത്.
ഓല ഇലക്‌ട്രിക് അതിന്റെ ഡെലിവറികളെക്കുറിച്ചുള്ള ഒരു ഡാറ്റയും ഇതുവരെ പുറത്തുവിട്ടിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കുന്നു. ഓല ഇലക്‌ട്രിക് തങ്ങളുടെ S1, S1 പ്രോ ഇലക്‌ട്രിക് സ്‌കൂട്ടറുകള്‍ കര്‍ണാടകയിലും അതിന്റെ ഹോം ബേസ് തമിഴ്നാട്ടിലുമാണ് വിതരണം ചെയ്തതെന്ന് ഗുലാത്തി ട്വിറ്ററില്‍ പങ്കുവെച്ച ഡാറ്റ കാണിക്കുന്നു.