ജിദ്ദ: സൗദി ഈ വര്‍ഷത്തെ കിങ് ഫൈസല്‍ അവാര്‍ഡ് ജേതാക്കളെ പ്രഖ്യാപിച്ചു.ഇസ്ലാം സേവനത്തിനുള്ള അവാര്‍ഡ് താന്‍സനിയ മുന്‍ പ്രസിഡന്റ് അലി ഹസ്സന് മ്വിവ്നിക്കും അല്‍ അസ്ഹര്‍ യൂനിവേഴ്സിറ്റിയിലെ ഉന്നത പണ്ഡിത സഭ അംഗം ഡോ. ഹസന് മുഹമ്മദ് അല്ശാഫിയിക്കുമാണ്. കൊളോണിയലിസം, സോഷ്യലിസം എന്നിവയില്‍നിന്നു മോചിപ്പിക്കുന്നതിനായി തന്റെ ഭരണകാലത്ത് രാജ്യത്തെ നയിച്ചത് പരിഗണിച്ചാണ് താന്‍സനിയന്‍ മുന്‍ പ്രസിഡന്റിനെ അവാര്‍ഡിന് തെരഞ്ഞെടുത്തത്.
മക്ക ഗവര്‍ണറും കിങ് ഫൈസല്‍ അവാര്‍ഡ് അതോറിറ്റി ചെയര്‍മാനുമായ അമീര്‍ ഖാലിദ് അല്‍ഫൈസലാണ് പ്രഖ്യാപനം നടത്തിയത്.ഇസ്ലാമിക സേവനം, ഇസ്ലാമിക പഠനം, അറബി ഭാഷയും സാഹിത്യവും, വൈദ്യശാസ്ത്രം, ശാസ്ത്രം എന്നീ അഞ്ചു ശാഖകളിലാണ് ജേതാക്കളെ തെരഞ്ഞെടുത്തതെന്ന് കിങ് ഫൈസല്‍ അന്താരാഷ്ട്ര അവാര്‍ഡ് സെക്രട്ടറി ജനറല്‍ ഡോ. അബ്ദുല്‍ അസീസ് സബീല്‍ അറിയിച്ചു.
മതസഹിഷ്ണുത പ്രചരിപ്പിക്കാനും ഇസ്ലാമിക വിദ്യാലയങ്ങള്‍ സ്ഥാപിക്കാനും അദ്ദേഹം മുന്‍കൈയെടുത്തു. ഹദീസ്, കര്‍മശാസ്ത്രം, ജീവചരിത്രം എന്നീ വിഷയങ്ങളിലുള്ള നിരവധി ഗ്രന്ഥങ്ങള്‍ കിഴക്കന്‍ ആഫ്രിക്കയിലെ ദശലക്ഷക്കണക്കിന് ആളുകള്‍ സംസാരിക്കുന്ന സ്വാഹിലി ഭാഷയിലേക്ക് വിവര്‍ത്തനം ചെയ്തു. മുസ്ലിംകളെ പഠിപ്പിക്കുന്നതിലും വിദ്യാഭ്യാസപരവും സാമൂഹികവുമായ അവരുടെ നിലവാരം ഉയര്‍ത്തുന്നതിലും സാമ്ബത്തികസ്ഥിതി മെച്ചപ്പെടുത്തുന്നതിലും പ്രത്യേക താല്പര്യം പുലര്‍ത്തിയ അദ്ദേഹം ഈ രംഗങ്ങളിലെല്ലാം നിസ്തുല സംഭാവനകള്‍ ചെയ്തിട്ടുണ്ടെന്ന് സെക്രട്ടറി ജനറല്‍ പറഞ്ഞു.
ഇസ്ലാമിക് സയന്‍സ്, അധ്യാപനം, രചന, വിവര്‍ത്തനം എന്നീ മേഖലകളിലെ സേവനം, ഇസ്ലാമാബാദില് ഇന്റര്‍നാഷനല്‍ ഇസ്ലാമിക് യൂനിവേഴ്സിറ്റി സ്ഥാപിക്കുന്നതിലും പാഠ്യപദ്ധതി വികസിപ്പിക്കുന്നതിലും നല്കിയ സംഭാവനകള്‍ പരിഗണിച്ചാണ് ഡോ. ഹസന് മുഹമ്മദിന് അവാര്‍ഡ് നല്‍കിയിരിക്കുന്നത്. ഇസ്ലാമിക പ്രബോധന പ്രവര്‍ത്തനങ്ങള്‍ക്കു പുറമെ രാജ്യത്ത് ബഹുസ്വരത അവതരിപ്പിക്കുകയും നിരവധി ഇസ്ലാമിക സാമൂഹിക സംവിധാനങ്ങളും സ്ഥാപനങ്ങളും സ്ഥാപിക്കുകയും ചെയ്തു
ജനിതകസംവിധാനത്തിന്റെ വികസനത്തിന് നല്കിയ ഫലപ്രദമായ സംഭാവനകള്‍ പരിഗണിച്ചാണ് അവാര്‍ഡ് നല്‍കിയത്. സയന്‍സ് വിഭാഗത്തില്‍ ലണ്ടന്‍ ഇംപീരിയല്‍ കോളജിലെ പ്രഫസറായ മാര്ട്ടിന് ഹെയര്‍, ന്യൂയോര്‍ക് യൂനിവേഴ്സിറ്റിയിലെ തുനീഷ്യന്‍ പ്രഫസര്‍ നാദര്‍ മസ്മൂദി എന്നിവരെയാണ് അവാര്‍ഡിന് തെരഞ്ഞെടുത്തത്