കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ പ്രോസിക്യൂഷന് നിലപാട് ചോദ്യം ചെയ്ത് ഹൈക്കോടതി. സാക്ഷികളെ വീണ്ടും വിസ്തരിക്കാന്‍ മതിയായ കാരണം വേണമെന്ന് ഹൈക്കോടതി പറഞ്ഞു. പ്രോസിക്യൂഷൻ്റെ പാളിച്ചകള്‍ മറികടക്കാനാകരുത് വീണ്ടും വിസ്തരിക്കുന്നത്. സാക്ഷികളെ വിസ്തരിച്ച് മാസങ്ങള്‍ കഴിഞ്ഞാണ് വീണ്ടും വിസ്തരിക്കണമെന്ന ആവശ്യം ഉന്നയിക്കുന്നതെന്ന് കോടതി പറഞ്ഞു.
പ്രോസിക്യൂഷന് കേസിന് അനുസൃതമായി സാക്ഷിമൊഴി ഉണ്ടാക്കാനാണെന്നും സംശയിക്കാം. പ്രതികളുടെ അവകാശങ്ങളും സംരക്ഷിക്കപ്പെടണമെന്ന് ഹൈക്കോടതി പറഞ്ഞു. സാക്ഷികളെ വീണ്ടും വിസ്തരിക്കണമെന്ന ആവശ്യം വിചാരണക്കോടതി നിരസിച്ചതിനെതിരായ ഹര്‍ജി പരിഗണിക്കുമ്പോഴായിരുന്നു ഹൈക്കോടതി പരാമര്‍ശം.
ചില സാക്ഷികളെ വീണ്ടും വിസ്തരിക്കാനുള്ള പ്രോസിക്യൂഷന് ആവശ്യം വിചാരണ കോടതി അംഗീകരിക്കുന്നില്ലെന്നാണ് ഹര്‍ജിയില്‍ പ്രധാനമായും ചൂണ്ടിക്കാണിക്കുന്നത്. കേസിലെ പ്രധാന വാദങ്ങള്‍ കോടതി രേഖപ്പെടുത്തുന്നില്ലെന്നും സ്പെഷല്‍ പ്രോസിക്യൂട്ടര്‍ നല്കിയ ഹര്‍ജിയില്‍ പറയുന്നു.
സംവിധായകന് ബാലചന്ദ്ര കുമാറിൻ്റെ വെളിപ്പെടുത്തലില്‍ അന്വേഷണത്തിനായി ഡി വൈ എസ് പി ബൈജു പൗലോസ് തലവനായുള്ള സംഘത്തെ ചുമതലപ്പെടുത്തിയിട്ടുണ്ട്. എഡിജിപി ശ്രീജിത്ത് പുതിയ സംഘത്തിന് നേതൃത്വം നല്‍കും.ക്രൈം ബ്രാഞ്ച് ഐജി ഫിലിപ്പും നെടുമ്പാശേരി പോലീസ് സ്റ്റേഷന് സ്റ്റേഷന് എസ്എച്ച്ഒയും സംഘത്തിലുണ്ട്.