ജൊഹാനസ്ബര്‍ഗ്: വാണ്ടറേഴ്സില്‍ ഇന്ത്യയെ തകര്‍ത്ത് ദക്ഷിണാഫ്രിക്ക പരമ്പരയില്‍ ഒപ്പമെത്തി (1-1). രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ഏഴു വിക്കറ്റിനായിരുന്നു ദക്ഷിണാഫ്രിക്കയുടെ ജയം.
രണ്ടാം ഇന്നിങ്സിൽ 240 റൺസ് വിജയ ലക്ഷ്യവുമായിറങ്ങിയ ദക്ഷിണാഫ്രിക്ക, മൂന്നു വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം കണ്ടു. സെഞ്ചുറിക്കരികെയെത്തിയ ക്യാപ്റ്റൻ ഡീന്‍ എൽഗാറിന്റെ (188 പന്തിൽ 96*) അർധസെഞ്ചുറി പ്രകടനമാണ് ദക്ഷിണാഫ്രിക്കൻ വിജയം അനായാസമാക്കിയത്.
ഇതോടെ മൂന്നു ടെസ്റ്റുകളുടെ പരമ്പരയിൽ ഇരു ടീമുകളും ഒപ്പത്തിനൊപ്പമായി (1–1).
സ്കോര്‍: ഇന്ത്യ – 202/10, 266/10, ദക്ഷിണാഫ്രിക്ക – 229/10, 243/3.
92 പന്തില്‍ നിന്ന് 40 റണ്‍സെടുത്ത റാസ്സി വാന്‍ഡര്‍ ദസ്സന്റെ വിക്കറ്റാണ് പ്രോട്ടീസിന് നാലാം ദിനം നഷ്ടമായത്. ഇരുവരും മൂന്നാം വിക്കറ്റില്‍ കൂട്ടിച്ചേര്‍ത്ത 82 റണ്‍സ് ദക്ഷിണാഫ്രിക്കന്‍ വിജയത്തില്‍ നിര്‍ണായകമായി.
നാലാം വിക്കറ്റില്‍ ടെംബ ബവുമയ്ക്കൊപ്പം (23*) എല്‍ഗാര്‍ 68 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കി.
ഇന്ത്യയ്ക്കായി മുഹമ്മദ് ഷമി, ഷാര്‍ദുല്‍ താക്കൂര്‍, അശ്വിന് എന്നിവര്‍ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.