പാലക്കാട്: ഒറ്റപ്പാലത്ത് വ്യാജ ഡോക്ടര്‍ പിടിയില്‍. ബംഗാള്‍ സ്വദേശിയായ വിശ്വനാഥ് മിസ്ത്രി(36)യെയാണ് ഒറ്റപ്പാലം പോലീസ് അറസ്റ്റ് ചെയ്തത്. രണ്ടുവര്‍ഷത്തിലേറെയായി ഇയാള്‍ കണ്ണിയംപുറത്തെ ക്ലിനിക്കില്‍ ആയുര്‍വേദ, അലോപ്പതി ചികിത്സ നടത്തിവരികയായിരുന്നു.
ഇയാള്‍ക്കെതിരെ നിരവധി പരാതികള്‍ സംസ്ഥാന പോലീസ് മേധാവിക്ക് ലഭിച്ചിരുന്നു. പരാതികള്‍ സംസ്ഥാന പോലീസ് മേധാവി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ക്ക് കൈമാറി.
തുടര്‍ന്ന് ആരോഗ്യവിഭാഗം ഒറ്റപ്പാലത്ത് നടത്തിയ പരിശോധനയിലാണ് ഇയാൾ വ്യാജ ഡോക്ടറാണ് എന്ന് തിരിച്ചറിഞ്ഞത്.