കോഴിക്കോട്: കൊവിഡാനന്തര കേരളത്തിന്റെ വ്യവസായ വളര്‍ച്ചക്ക് ഊന്നല്‍ നല്‍കുന്നതിനും കൊവിഡ് മഹാമാരിക്കാലത്ത് തൊഴില്‍ നഷ്ടപ്പെട്ട അഭ്യസ്തവിദ്യരായ തൊഴില്‍ രഹിതര്‍ക്ക് വ്യവസായ സംരഭകരോ തൊഴില്‍ ദാതാക്കളോ ആകാനും കേരള ഖാദി ഗ്രാമ വ്യവസായ ബോര്‍ഡ് ‘ഒരു വില്ലേജില്‍ ഒരു വ്യവസായ സംരംഭം’ പദ്ധതി നടപ്പിലാക്കുന്നു.
പുതിയ യൂണിറ്റുകള്‍ ആരംഭിക്കുന്നതിനാണ് പദ്ധതി പ്രകാരം അപേക്ഷകള്‍ സ്വീകരിക്കുന്നത്. 95 ശതമാനം വരെ ബാങ്ക് വായ്പ ലഭ്യമാക്കിക്കൊണ്ടാണ് പദ്ധതി നടപ്പിലാക്കുന്നത്. ഖാദി ഗ്രാമ വ്യവസായ ബോര്‍ഡ് നടപ്പിലാക്കി വരുന്ന ‘എന്റെ ഗ്രാമം’/പിഎംഇജിപി പദ്ധതികളുടെ തുടര്‍ച്ചയാണ് പുതിയ പദ്ധതി.
പദ്ധതി പ്രകാരം പരമാവധി 25 ലക്ഷം രൂപവരെ അടങ്കല്‍ ഉള്ള ഗ്രാമ വ്യവസായ യൂണിറ്റുകള്‍ ആരംഭിക്കാം. പ്രൊജക്ട് തുകയുടെ 25 ശതമാനം മുതല്‍ 40 ശതമാനം വരെ സബ്സിഡി ഗ്രാന്റ് ഖാദി ബോര്‍ഡ് വഴി നല്കുന്നു. താല്പര്യമുള്ളവര്ക്ക് ചെറൂട്ടിറോഡിലുള്ള ജില്ലാ ഖാദി ഗ്രാമ വ്യവസായ ഓഫീസുമായി ബന്ധപ്പെടാം. ഫോണ്‍ 0495 2366156.