ഫത്തോര്‍ഡ: ഐഎസ്എലിൽ എടികെ മോഹൻ ബഗാൻ-ഹൈദരാബാദ് എഫ്സി മത്സരം സമനിലയിൽ. ഇരുടീമുകളും രണ്ട് ഗോള്‍ വീതം നേടി സമനിലയിൽ പിരിഞ്ഞു. രണ്ടു തവണ ലീഡെടുത്ത എടികെയെ പിന്നിൽനിന്ന് പൊരുതി ഹൈദരാബാദ് പിടിക്കുകയായിരുന്നു.
മോഹന്‍ ബഗാന് വേണ്ടി ഡേവിഡ് വില്യംസും ജോണി കൗക്കോയും വലകുലുക്കിയപ്പോള്‍ ഹൈദരാബാദിനുവേണ്ടി ബര്‍ത്തലോമ്യു ഓഗ്ബെച്ചെയും ഹാവിയര്‍ സിവേറിയോയും ലക്ഷ്യം കണ്ടു.
ഡേവിഡ് വില്യംസിലൂടെ ആദ്യ മിനിറ്റിൽ തന്നെ എടികെ മുന്നിലെത്തി. 18 ാം മിനിറ്റിൽ ഹൈദരാബാദ് തിരിച്ചടിച്ചു. സൂപ്പർ താര് ഒഗ്ബച്ചെയായിരുന്നു ഹൈദരാബാദിനെ ഒപ്പമെത്തിച്ചത്.
രണ്ടാം പകുതിയിൽ 64 ാം മിനിറ്റിൽ വീണ്ടും എടികെ മുന്നിലെത്തി. ആഷിഷ് റോയിയുടെ ഓൺഗോൾ ഹൈദരാബാദിന് വിനയായി. 2-1 ന് ജയം ഉറപ്പിച്ച എടികെ ഇഞ്ചുറി ടൈമിൽ ജാവിയർ സിവേറിയോയുടെ ഗോളിൽ ഹൈദരാബാദ് ഞെട്ടിച്ചു. സമനിലയിലൂടെ എടികെ ഉറപ്പിച്ച പോയിന്റ് ഹൈദരാബാദ് പങ്കിട്ടെടുത്തു.
ഈ വിജയത്തോടെ ഹൈദരാബാദ് പോയന്റ് പട്ടികയില്‍ മുംബൈ സിറ്റി എഫ്.സിയെ മറികടന്ന് ഒന്നാം സ്ഥാനത്തെത്തി. ഒന്‍പത് മത്സരങ്ങളില്‍ നിന്ന് 16 പോയന്റാണ് ടീമിനുള്ളത്. ഇത്രയും മത്സരങ്ങളില്‍ നിന്ന് 15 പോയന്റുള്ള മോഹന്‍ ബഗാന് മൂന്നാം സ്ഥാനത്തെത്തി. കേരള ബ്ലാസ്റ്റേഴ്സ് നാലാം സ്ഥാനത്തേക്ക് വീണു.