കൊളംബോ: ശ്രീലങ്കന്‍ താരം ഭനുക രജപക്സ അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു. കുടുംബത്തിനൊപ്പം സമയം ചെലവഴിക്കുന്നതിനുവേണ്ടിയാണ് 30 കാരനായ രജപക്സ ക്രിക്കറ്റ് മതിയാക്കുന്നത്.
ശ്രീലങ്കയ്ക്ക് വേണ്ടി ഏകദിനത്തിലും ട്വന്റി 20 യിലും കളിച്ച രജപക്സ 2019 ലാണ് രാജ്യത്തിനുവേണ്ടി അരങ്ങേറ്റം കുറിച്ചത്. ദക്ഷിണാഫ്രിക്കയ്ക്കെതിരായ ട്വന്റി 20 മത്സരത്തിലൂടെയാണ് അരങ്ങേറ്റം. ശ്രീലങ്കയ്ക്ക് വേണ്ടി 18 ട്വന്റി 20 മത്സരങ്ങളില്‍ നിന്ന് 320 റണ്‍സ് നേടിയ രജപക്സയുടെ ഉയര്‍ന്ന സ്കോര്‍ 77 ആണ്. 26.66 ആണ് ബാറ്റിങ് ശരാശരി.
വെറും അഞ്ച് ഏകദിനങ്ങളില്‍ മാത്രമാണ് രജപക്സ ശ്രീലങ്കയ്ക്ക് വേണ്ടി ഇറങ്ങിയത്. ആകെ 89 റണ്‍സ് നേടി. 65 റണ്‍സാണ് ഉയര്‍ന്ന സ്കോര്‍.