പുതിയ ഡീലക്സ് വേരിയന്റ് ഉള്‍പ്പെടെയാണ് യമഹ പുറത്തിറങ്ങുന്നത്.1,15,900 രൂപയാണ് 2022 യമഹ FZSന്റെ എക്സ്-ഷോറൂം വില. പുതിയ ഡീലക്സ് വേരിയന്റിന് 1,18,900 രൂപയാണ് വില. മെറ്റാലിക് ബ്ലാക്ക്, മെറ്റാലിക് ഡീപ് റെഡ്, സോളിഡ് ഗ്രേ എന്നീ മൂന്ന് നിറങ്ങളില്‍ പുതുതായി അവതരിപ്പിച്ച ഡീലക്‌സ് പതിപ്പ് വാങ്ങാം. സ്റ്റാന്‍ഡേര്‍ഡ് 2022 യമഹ FZS മാറ്റ് റെഡ്, മാറ്റ് ബ്ലൂ നിറങ്ങളിലാണ് വാങ്ങാനാവുക.
7,250 ആര്‍പിഎമ്മില്‍ 12.4 എച്ച്‌പി കരുത്തും 5,500 ആര്‍പിഎമ്മില്‍ 13.3 എന്‍എം പീക്ക് ടോര്‍ക്കും നിര്‍മ്മിക്കുന്ന 149 സിസി, സിംഗിള്‍ സിലിണ്ടര്‍, എയര്‍-കൂള്‍ഡ് എന്‍ജിനാണ് 2022 യമഹ FZS മോഡലുകള്‍ക്ക്. 5 സ്പീഡ് ഗിയര്‍ബോക്സുമായാണ് ഈ എന്‍ജിന്‍ ബന്ധിപ്പിച്ചിരിക്കുന്നത്. ടെലിസ്‌കോപിക് മുന്‍ ഫോര്‍ക്കുകളും മോണോ ഷോക്ക് പിന്‍ സസ്‌പെന്‍ഷനുമാണ് 2022 യമഹ FZSല്‍. ഇരു ചക്രങ്ങള്‍ക്കും ഡിസ്‌ക് ബ്രെയ്ക്കുണ്ട്.
പുതുതായി എല്‍ഇഡി ടെയില്‍ ലൈറ്റുകളാണ് ഇരു യമഹ FZS ബൈക്കുകളിലും (സ്റ്റാന്‍ഡേര്‍ഡ്, ഡീലക്സ്) ഇടം പിടിച്ചിരിക്കുന്നത്. ഡീലക്സ് പതിപ്പില്‍ ഇതുകൂടാതെ ഇന്‍ഡിക്കേറ്ററുകള്‍ക്കും എല്‍ഇഡി ലൈറ്റിങാണ്.ബ്ലൂടൂത്ത് കണക്റ്റിവിറ്റി, സിംഗിള്‍ ചാനല്‍ എബിഎസ്, റിയര്‍ ഡിസ്‌ക് ബ്രേക്ക്, മള്‍ട്ടി-ഫംഗ്ഷന്‍ എല്‍സിഡി ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, എല്‍ഇഡി ഹെഡ്‌ലൈറ്റ്, ടയര്‍ ഹഗ്ഗിംഗ് റിയര്‍ മഡ്ഗാര്‍ഡ്, ലോവര്‍ എഞ്ചിന്‍ ഗാര്‍ഡ് എന്നീ ഫീച്ചറുകള്‍ ഇരു മോഡലിലും ക്രമീകരിച്ചിട്ടുണ്ട്.