ആകാശത്തു കൂട്ടമായി പറക്കുന്ന പക്ഷികൾ പലതരത്തിലുള്ള രീതിയിലും ആകൃതിയിലും പറക്കാറുണ്ട് . ഇത്തരത്തിൽ വ്യത്യസ്തമായ ഒരു ആകൃതിയിൽ പക്ഷികൾ പറന്ന ചിത്രങ്ങൾ പകർത്തിയിരിക്കുകയാണ് ഇസ്രയേലി വൈൽഡ്‌ലൈഫ് ഫൊട്ടോഗ്രഫറായ ആൽബർട് കെഷെട്. സ്പൂണിന്റെ ആകൃതിയിൽ പക്ഷികൾ പറന്നതാണു കെഷെട് പകർത്തിയ ചിത്രത്തിലുള്ളത്. കെഷെടിന്റെ ചിത്രം സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു.
വടക്കൻ ജോർദാൻ താഴ്‌വരയിൽ സസ്യങ്ങളുടെയും പക്ഷികളുടെയും ചിത്രങ്ങൾ എടുക്കാൻ അതിരാവിലെ പോയപ്പോഴാണ് ഈ അപൂർവ ചിത്രം കെഷെടിനു പകർത്താനായത്. ദേശാടന പക്ഷികൾ ഇടയ്ക്കിടെ സന്ദർശിക്കുന്ന ഈ മേഖലയിൽ മണിക്കൂറുകളോളം കെഷെട് കാത്തിരുന്നു.
https://www.youtube.com/watch?v=eQP3vfULbKA