തിരുവനന്തപുരം: വാഹനങ്ങളുടെ ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതിയുടെ കാലാവധി മാര്‍ച്ച് 31 വരെ നീട്ടി. നാലു വര്‍ഷമോ അതില്‍ കൂടുതലോ നികുതികുടിശികയുള്ള വാഹനങ്ങൾക്കാണ് ഇത് ബാധകമാവുക.
ഇത്തരം വാഹന ഉടമകള്‍ക്കു വളരെ കുറഞ്ഞ നിരക്കില്‍ ഒറ്റത്തവണയായി നികുതി കുടിശിക തീര്‍ക്കാന്‍ ബജറ്റില്‍ നല്കിയ അവസരത്തിന്റെ കാലാവധി കഴിഞ്ഞ മാര്‍ച്ചില്‍ അവസാനിച്ചിരുന്നു.
ഉപയോഗശൂന്യമായതും നേരത്തെ വിറ്റ് പോയതുമായ നിരവധി വാഹനങ്ങളുടെ ഉടമകള്‍ ഈ പദ്ധതി പ്രയോജനപ്പെടുത്തിയിരുന്നു.