ബംബോലിം: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ബെംഗളൂരു എഫ്.സിയെ സമനിലയില്‍ തളച്ച് എസ്.സി ഈസ്റ്റ് ബംഗാള്‍. ഇരുടീമുകളും ഓരോ ഗോള്‍ വീതം നേടി.
ഈസ്റ്റ് ബംഗാളിനുവേണ്ടി തോങ്ഖോസിയേം ഹാവോകിപ്പ് ഗോളടിച്ചപ്പോള്‍ ബെംഗളൂരുവിന് വേണ്ടി സൗരവ് ദാസ് ഗോള്‍ നേടി..
ഈ സമനിലയോടെ ബെംഗളൂരു പോയന്റ് പട്ടികയില്‍ എട്ടാം സ്ഥാനത്ത് തുടരുന്നു. 10 മത്സരങ്ങളില്‍ നിന്ന് 10 പോയന്റാണ് ടീമിനുള്ളത്.