റിയാദ്: രുചിക്കൂട്ടുകളുടെ വിസ്മയം തീർക്കുന്ന സല്‍ക്കാര റസ്റ്റോറന്റ് റിയാദിൽ പ്രവര്‍ത്തനം ആരംഭിച്ചു. മുറബ്ബ ലുലു അവന്യൂ മാളിലെ ഫുഡ് കോര്‍ട്ടില്‍ സാമൂഹിക പ്രവര്ത്തകന് ശിഹാബ് കൊട്ടുകാട് ഉദ്ഘാടനം നിര്‍വഹിച്ചു.
കൃത്രിമ രുചിക്കൂട്ടുകളില്ലാതെ പരമ്പരാഗത ഇന്ത്യന്‍, ചൈനീസ്, അറബ് വിഭവങ്ങളാണ് സല്‍ക്കാര റസ്റ്റോറന്റില്‍ ഒരുക്കിയിട്ടുളളത്. സൗത്ത് ഇന്ത്യന്‍ വിഭവങ്ങളുടെ വിപുലമായ ശ്രേണിയിലുളള രുചിത്തരങ്ങളും സല്‍ക്കാരയില്‍ ലഭ്യമാണ്. സൗദിയുടെ കിഴക്കന്‍ പ്രവിശ്യകളില്‍ റസ്റ്റോറന്റ് ശൃംഖലയുളള സല്‍ക്കാരയുടെ പുതിയ ശാഖ ഉടന്‍ അല്അഹ്സയില് പ്രവര്‍ത്തനം ആരംഭിക്കുമെന്നും മാനേജ്മെന്റ് പ്രതിനിധികള്‍ അറിയിച്ചു.
ഫിറോസ് ഖാന്, അബ്ദുല്‍ സമദ്, അബ്ദുല്‍ മജീദ് കരിക്കുഴി, റാഷിദ് തങ്ങള്‍, അബ്ദുറബ്, അബ്ദുല്‍ ഹമീദ്, സജിന്‍ നിഷാന്‍, സത്താര്‍ കായും കുളം, നാസര്‍ കാരന്തൂര്‍, വിജയന് നെയ്യാറ്റിന്‍കര, ലാലു വര്‍ക്കി തുടങ്ങി മാനേജ്മെന്റ് പ്രതിനിധികളും സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖരും പങ്കെടുത്തു.