മുംബൈ: അമേരിക്കന്‍ ഇരുചക്ര വാഹന ബ്രാന്‍ഡായ ഹാര്‍ലി ഡേവിഡ്സണിന്റെ പുതിയ മോട്ടോര്‍സൈക്കിള്‍ വിപണിയില്‍ അവതരിപ്പിക്കാനൊരുങ്ങുന്നു.സോഷ്യല്‍ മീഡിയ പേജുകളിലൂടെ വാഹനത്തിന്റെ ഒഫീഷ്യല്‍ ടീസര്‍ കമ്പനി പുറത്തിറക്കിയതെന്ന് ഹിന്ദുസ്ഥാന്‍ ടൈംസ് ഓട്ടോ റിപ്പോര്‍ട്ട് ചെയ്യുന്നു.
കമ്പനിയുടെ ഈ പുതിയ ബൈക്ക് അടുത്ത വര്‍ഷം ജനുവരി 26 ന് ആഗോളതലത്തില്‍ അവതരിപ്പിക്കപ്പെടും എന്നാണ് റിപ്പോര്‍ട്ടുകള്‍.കൂടുതല്‍ വേഗതയേറിയത് എന്ന ടാഗ്ലൈന് ഉപയോഗിച്ചാണ് കമ്ബനിയുടെ പുതിയ ടീസര്‍. എന്നാല്‍ ഇതിനായി കമ്ബനി മറ്റ് വിവരങ്ങളൊന്നും വെളിപ്പെടുത്തിയിട്ടില്ല.
വരാനിരിക്കുന്ന പുതിയ മോട്ടോര്‍സൈക്കിള്‍ നിലവിലുള്ള ഏതെങ്കിലും മോഡലിന്റെ ഒരു വകഭേദമാകാം, അല്ലെങ്കില്‍ ഇത് മൊത്തത്തില്‍ ഒരു പുതിയ മോഡല്‍ ആകാം. എന്നാല്‍ മോഡലിനെക്കുറിച്ച് ഇപ്പോള്‍ കൂടുതല്‍ വെളിപ്പെടുത്തിയിട്ടില്ല.
അതേസമയം, ഹാര്‍ലി-ഡേവിഡ്സണിന് 2022-ല്‍ ചില പ്രധാന പദ്ധതികളുണ്ട്. പ്രീമിയം ഇവി ബ്രാന്‍ഡായ ലൈവ്വയറിന് കീഴില്‍ കൂടുതല്‍ ഇലക്ട്രിക് ബൈക്കുകള്‍ അവതരിപ്പിക്കാനും കമ്പനി പദ്ധതിയിടുന്നുണ്ട്. സമീപകാല ആഗോള മാധ്യമ റിപ്പോര്‍ട്ടുകള്‍ വിശ്വസനീയമാണെങ്കില്‍, അടുത്ത കുറച്ച് വര്‍ഷങ്ങളില്‍ ലൈവ് വയര്‍ വണ്ണിന്റെ സഹോദരനായ ‘എസ് 2 ഡെല്‍ മാര്‍’ കമ്പനി അവതരിപ്പിക്കും എന്ന് എച്ച് ടി ഓട്ടോ റിപ്പോര്‍ട്ട് ചെയ്യുന്നു.