റിയാദ്: സൗദി അറേബ്യയില്‍ ചിത്രീകരിച്ച ആദ്യ മലയാള ചലച്ചിത്രം ‘സതി’ റിയാദില്‍ പ്രദര്‍ശിപ്പിച്ചു.കലാ സാംസ്കാരിക സാമൂഹിക പ്രവര്ത്തകര്ക്കുവേണ്ടിയായിരുന്നു പ്രദര്‍ശനം. പ്രാചീന കാലത്തെ സതി എന്ന അനാചാരത്തിനെതിരെ സ്ത്രീകളുടെ ഉയിര്‍ത്തെഴുന്നേല്‍പ്പാണ് സിനിമയുടെ ഉള്ളടക്കം.
പ്രവാസികളാണ് കാമറക്കു മുന്നിലും പിന്നിലും. ബത്ഹയിലെ അപ്പോളോ ഡിമോറ ഹോട്ടലില്‍ നടന്ന ചടങ്ങില്‍ നിരവധിയാളുകള്‍ പങ്കെടുത്തു. ചിത്രത്തിന്റെ കഥയും കഥാപാത്രങ്ങളും ലൊക്കേഷന്‍ വിശേഷങ്ങളും കാമറയും മറ്റു സാങ്കേതിക മികവുകളും ചര്‍ച്ചചെയ്യപ്പെട്ടു. ഒരു മലയാള ചിത്രം സൗദി അറേബ്യയില്‍നിന്ന് അണിയിച്ചൊരുക്കി മലയാളികള്‍ക്കു സമ്മാനിച്ച നിര്‍മാതാക്കളായ ഫ്രാന്‍സിസ് ക്ലമന്റ്, ലിന്‍ഡ ഫ്രാന്‍സിസ് എന്നിവരെ ചടങ്ങില്‍ ആദരിച്ചു.
ഡോ. അന്‍വര്‍ ഖുര്‍ഷിദ്, ഡോ. അഷ്റഫ്, ഇംറാന്‍ നെസ്റ്റോ, ഫഹദ് നീലച്ചേരി, ശിഹാബ് കൊട്ടുകാട്, അബ്ബാസ്, മൈമുന അബ്ബാസ്, ആഷിഫ് തലശ്ശേരി, മജീദ് പൂളക്കാടി, കോശി റിയ, സതീഷ് കേളി, റഫീഖ് തലശ്ശേരി, അന്‍ഷാദ്, അയ്യൂബ്, മധുസൂദനന്, ജയന് കൊടുങ്ങല്ലൂര്‍, ആന്റണി രാവില്‍, റഫീഖ്, നാസര്‍ കാരക്കുന്ന്, നാസര്‍ കാരന്തൂര്‍ എന്നിവര്‍ പങ്കെടുത്തു.
ഒ.ടി.ടി പ്ലാറ്റ്ഫോമിലും ചിത്രം പ്രദര്‍ശനം തുടരുകയാണ്. ഗോപന് എസ്. കൊല്ലം സംവിധാനം ചെയ്ത സിനിമയുടെ കഥയും തിരക്കഥയും ആതിര ഗോപനാണ് നിര്‍വഹിച്ചത്.കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചത് ഗ്രീഷ്മ ജോയ്. ബെന്നി മാത്യു പ്രൊഡക്ഷന്‍ കണ്ട്രോളറും രാവേല് ആന്റണി ആബേല്‍ പ്രൊഡക്ഷന്‍ മാനേജരുമായി. നജാത്, വിഷ്ണു, അശോക് മിശ്ര, ഇന്ദു ബെന്നി, മൗനാ മുരളി എന്നിവര്‍ മറ്റു കഥാപാത്രങ്ങള്‍ക്ക് ജീവന് നല്കി.