ദോഹ: കോവിഡ് വ്യാപന പശ്ചാത്തലത്തില്‍ സര്‍ക്കാര്‍-സ്വകാര്യ മേഖലകളിലെ സ്കൂളുകളും കിന്‍ഡര്‍ഗാര്‍ട്ടനുകളും ഞായറാഴ്ച മുതല്‍ ഓണ്‍ലൈനില്‍ പ്രവര്‍ത്തനമാരംഭിച്ചു.കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഒരാഴ്ചത്തേക്കാണ് വിദൂര പഠനരീതിയിലേക്ക് മാറുകയാണ്.അവധി കഴിഞ്ഞ് വിദ്യാര്‍ഥികള്‍ സ്കൂളിലേക്ക് തിരികെയെത്താനുള്ള ഒരുക്കത്തിനിടെയാണ് കോവിഡ് വ്യാപനം കാരണം പഠനം ഓണ്‍ലൈനിലേക്ക് മാറ്റാന്‍ തീരുമാനമെടുക്കുന്നത്.
ഞായറാഴ്ച മുതല്‍ സ്കൂള്‍ വാതിലുകള്‍ അടയുകയും വിദ്യാര്‍ഥികളുടെ ആരവം അകന്നുനില്ക്കുകയും ചെയ്ത കാമ്പസുകള്‍ മാസങ്ങളുടെ ഇടവേളക്കുശേഷം വീണ്ടും ഓണ്‍ലൈനില്‍ സജീവമായി. അടച്ചുപൂട്ടിവെച്ച കാമറയും ഡിജിറ്റല്‍ ലൈവ് സംവിധാനങ്ങളും തയാറാക്കിയാണ് ഞായറാഴ്ച മുതല്‍ ഓണ്‍ലൈന്‍ പഠനം തുടങ്ങിയത്.
സ്ഥിതിഗതികള്‍ വിലയിരുത്താനായി വിദ്യാഭ്യാസ-ഉന്നത വിദ്യാഭ്യാസ മന്ത്രാലയം ഉദ്യോഗസ്ഥര്‍ സ്കൂളുകളിലെത്തി. പ്രൈവറ്റ് എജുക്കേഷന്‍ വിഭാഗം അസി. അണ്ടര്‍ സെക്രട്ടറി ഉമര്‍ അബ്ദുല്‍ അസീസ് അല്‍നാമ ഓക്സ്ഫഡ് സ്കൂളും, ഒവാസ് ഇന്ററര്‍നാഷനല്‍ പ്രൈവറ്റ് സ്കൂളും സന്ദര്‍ശിച്ച് വിലയിരുത്തി.സ്കൂളുകളില്‍ ഏര്‍പ്പെടുത്തിയ കോവിഡ് പ്രതിരോധ സംവിധാനങ്ങളും സുരക്ഷ ക്രമീകരണങ്ങളും വിലയിരുത്തുന്നതിന്റെ ഭാഗമായിരുന്നു സന്ദര്‍ശനം. ക്ലാസുകള്‍ ഓണ്ലൈനിലായെങ്കിലും, ജീവനക്കാരും അധ്യാപകരും സ്കൂളില്‍ എത്തണമെന്ന് നിര്‍ദേശമുണ്ട്.