വിദേശ ധനകാര്യ സ്ഥാപനങ്ങള്‍ക്ക് (എഫ്ഐഐ) വലിയ അളവില്‍ സ്വകാര്യ ബാങ്കിംഗ് ഓഹരികളില്‍ നിക്ഷേപമുണ്ട്. അതുകൊണ്ട് തന്നെ വിദേശ നിക്ഷേപകര്‍ തുടര്‍ച്ചയായി വില്‍പ്പന നടത്തുമ്പോള്‍ ഈ മേഖലയിലെ ഓഹരികളിലും പ്രതികൂല സ്വാധിനം ഉണ്ടാകുന്നത് സ്വാഭാവികമാണ്.കഴിഞ്ഞ വര്‍ഷം അവസാന രണ്ടു മാസങ്ങളില്‍ മാത്രം വിദേശ നിക്ഷേപകര്‍ 70,000 കോടി രൂപയിലേറെയാണ് വില്‍പ്പന നടത്തിയത്.
ഇത് ഓഹരികളിലെ തിരുത്തലിനു വഴിതെളിക്കുകയും വില ആകര്‍ഷക നിലവാരത്തിലേക്കെത്തിക്കുകയും ചെയ്തതിന്റെ പശ്ചാത്തലത്തില്‍ രണ്ടു വന്‍കിട സ്വകാര്യ ബാങ്കുകളെ നിക്ഷേപത്തിനായി നിര്‍ദേശിച്ച് പ്രമുഖ റീട്ടെയില്‍ ബ്രോക്കറേജ് സ്ഥാപനമായ ഐഐഎഫ്എല്‍ രംഗത്തെത്തി.
എഫ്ഐഐയുടെ കാര്യമായ തോതിലുള്ള വില്‍പ്പന കൊണ്ടുതന്നെ മിക്ക ബാങ്ക് ഓഹരികളിലും 15 മുതല്‍ 40 ശതമാനത്തലധികം വില താഴ്ന്ന് ആകര്‍ഷകമായ നിലവാരത്തിലേക്ക് എത്തിക്കഴിഞ്ഞു. കൂടാതെ വിവിധ സാമ്പത്തിക സൂചകങ്ങളും രാജ്യത്തിന്റെ സമ്പദ്ഘടന തിരിച്ചു വരവിന്റെ പാതയിലാണെന്നാണ് വ്യക്തമാക്കുന്നത്. സമ്ബദ് ഘടന ശക്തിപ്പെടുന്നതിന്റെ ഏറ്റവും വലിയ ഗുണഭോക്താക്കളിലൊന്നും ബാങ്കിംഗ് മേഖലയാണ്.
ഈയൊരു പശ്ചാത്തലത്തില്‍ അടിസ്ഥാനപരമായി മികച്ചു നില്ക്കുന്ന ഓഹരികള്‍ കണ്ടെത്തി നിക്ഷേപിക്കുന്നത് ദീര്‍ഘകാലാടിസ്ഥാനത്തില്‍ ഗുണം ചെയ്യുമെന്നാണ് ഐഐഎഫ്എല്ലിന്റെ പുതിയ റിസര്‍ച്ച് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയിരിക്കുന്നത്.