ദുബൈ: തെറ്റായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുകയോ അഭ്യൂഹങ്ങള്‍ പ്രചരിപ്പിക്കുകയോ ചെയ്യുന്നവര്‍ക്കുള്ള ശിക്ഷ ഓര്‍മപ്പെടുത്തി യു.എ.ഇ പബ്ലിക് പ്രോസിക്യൂട്ടര്‍ .പ്രോസിക്യൂഷന്റെ ഔദ്യോഗിക സോഷ്യല്‍ മീഡിയ ചാനലുകളില്‍ വിഡിയോ സന്ദേശത്തിലൂടെയാണ് ഇത് സംബന്ധിച്ച് അറിയിപ്പ് പുറപ്പെടുവിച്ചത്.
സൈബര്‍ കുറ്റകൃത്യങ്ങള്‍ക്കെതിരായ നിയമങ്ങളെ കുറിച്ച് പൗരന്മാര്ക്കും താമസക്കാര്‍ക്കും അവബോധം നല്‍കലാണ് കാമ്ബയിനിന്റെ ലക്ഷ്യം.ഫെഡറല്‍ നിയമത്തിന്റെ ആര്‍ട്ടിക്കിൾ 52 പ്രകാരം അഭ്യൂഹങ്ങള്‍ പ്രചരിപ്പിക്കുന്നതിനും തെറ്റായ വാര്‍ത്തകള്‍ നല്‍കുന്നതിനും ശിക്ഷ ഒരുവര്‍ഷം തടവും ഒരു ലക്ഷം ദിര്‍ഹം പിഴയുമാണ്.
പ്രസിദ്ധീകരിച്ച വിവരങ്ങള്‍ ഏതെങ്കിലും തരത്തിലുള്ള അധികാരികള്‍ക്കോ സ്ഥാപനങ്ങള്‍ക്കോ എതിരെ പൊതുജനാഭിപ്രായം ഇളക്കിവിടുകയോ അല്ലെങ്കില്‍ പകര്‍ച്ചവ്യാധികള്‍, പ്രതിസന്ധികള്‍, അത്യാഹിതം, ദുരന്തം എന്നിവയുടെ സമയത്ത് പ്രശ്നങ്ങള്‍ക്ക് കാരണമാവുകയോ ചെയ്താല്‍ പിഴ രണ്ടു ലക്ഷവും തടവ് രണ്ടു വര്‍ഷവുമായിരിക്കും.