ദില്ലി: അള്‍ട്രോസ് ഹാച്ച്ബാക്കിനായി ഒരു പുതിയ ഓട്ടോമാറ്റിക് ഗിയര്‍ബോക്സിന്റെ പണിപ്പുരയിലാണ് ടാറ്റ മോട്ടോഴ്സ്.ഇപ്പോഴിതാ ഇക്കാര്യം കൂടുതല്‍ വ്യക്തമായിരിക്കുന്നു. പെട്രോള്‍ എഞ്ചിനില്‍ മാത്രമേ ഓട്ടോമാറ്റിക് ഗിയര്‍ബോക്സ് ലഭിക്കൂ എന്നാണ് പ്രതീക്ഷിക്കുന്നത്. ഡീസല്‍ അള്‍ട്രോസ് മാനുവല്‍ ഗിയര്‍ബോക്സ് ഓപ്ഷനില്‍ തുടര്‍ന്നും നല്‍കും.
അള്‍ട്രോസ് ഹാച്ച്ബാക്കിന്റെ ഒരു ഓട്ടോമാറ്റിക് പതിപ്പ് കമ്പനി വികസിപ്പിക്കുന്നതായി ടീം ബിഎച്ച്പിയെ ഉദ്ദരിച്ച് ഇന്ത്യാ കാര്‍ ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു.ടാറ്റ ആള്‍ട്രോസ് ഓട്ടോമാറ്റിക് പരീക്ഷണത്തിന്റെ അവസാന ഘട്ടത്തിലാണെന്നാണ് റിപ്പോര്‍ട്ട്. അടുത്ത മൂന്നോ നാലോ മാസത്തിനുള്ളില്‍ ഈ മോഡല്‍ ലോഞ്ച് ചെയ്യാന്‍ സാധ്യതയുണ്ട്.
കമ്പനി ഡ്യുവല്‍ ക്ലച്ച് ട്രാന്സ്മിഷന് (ഡിസിടി) തയ്യാറെടുക്കുന്നുമുണ്ട്.കൂടാതെ ഡിസിടി ഗിയര്‍ബോക്സ് ആദ്യം ലഭിക്കുന്നത് ആള്‍ട്രോസിനായിരിക്കും. പഞ്ച് പവര്‍ട്രെയിനില്‍ നിന്ന് 7-സ്പീഡ് DT-1 ഡ്യുവല്‍-ക്ലച്ച് ട്രാന്സ്മിഷന് ഇതിന് ഉറവിടമാക്കാം. ഈ ഗിയര്‍ബോക്സ് 200Nm വരെ ടോര്‍ക്കുള്ള കോംപാക്റ്റ് വാഹനങ്ങള്‍ക്കായി രൂപകല്‍പ്പന ചെയ്തിരിക്കുന്നു. പരമ്ബരാഗത ഡ്യുവല്‍ ക്ലച്ച് അല്ലെങ്കില്‍ ടോര്‍ക്ക് കണ്‍വെര്‍ട്ടര്‍ യൂണിറ്റുകളേക്കാള്‍ താരതമ്യേന താങ്ങാനാവുന്ന വിലയാണിത്.
ആള്‍ട്രോസ് ടര്‍ബോ വേരിയന്റിന് ഓട്ടോമാറ്റിക് ഗിയര്‍ബോക്സ് ഓപ്ഷന് ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഹ്യുണ്ടായ് ഐ20 ഓട്ടോമാറ്റിക്, വിഡബ്ല്യു പോളോ, മാരുതി സുസുക്കി ബലേനോ സിവിടി എന്നിവയ്ക്ക് ഇത് എതിരാളിയാകും. ടിയാഗോ, ടിഗോര്‍ സിഎന്‍ജി എന്നിവയുള്‍പ്പെടെയുള്ള സിഎന്‍ജി കാറുകളുടെ വിപുലമായ ശ്രേണി അവതരിപ്പിക്കാനുള്ള ശ്രമത്തിലാണ് കമ്പനി.